Latest News

പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു; അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു; അച്ഛന്‍ ചെയ്ത ദ്രോഹമേ; വൈറലായി ഷമ്മി തിലകന്റെ പോസ്റ്റ്

Malayalilife
പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു; അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു; അച്ഛന്‍ ചെയ്ത ദ്രോഹമേ; വൈറലായി ഷമ്മി തിലകന്റെ പോസ്റ്റ്

ടന്‍ നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്.

നെപ്പോളിയന്‍ ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയോട് രസകരമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്ന നടന്‍ ഷമ്മി തിലകന്റെ പോസ്റ്റാണ് വൈറലാകുന്നത്. നാടകം കളിച്ച് നടക്കുന്നതിന് പകരം സ്‌കൂളില്‍ പോയി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് നെപ്പോളിയനെ അഭിനന്ദിച്ച് ഷമ്മി പറഞ്ഞത്.

'പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!അച്ഛന്‍ബചെയ്തബദ്രോഹമേ..!ഇനി പറഞ്ഞിട്ടെന്താ കാര്യം..?! '- ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു.

മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നെപ്പോളിയന്‍ എന്ന നടനെ മലയാളികള്‍ ഓര്‍ക്കുക. ദേവാസുരം, രാവണപ്രഭു എന്നീ ഹിറ്റ് ചിത്രങ്ങളിലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നെപ്പോളിയന്‍ ഡാനിയല്‍ ക്‌നൂഡ്‌സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ അരങ്ങേറുക.

shammi thilakans fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES