വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ആരാധകരുടെ മനംകവരുന്ന താരമാണ് സണ്ണി ലിയോണി. ഇപ്പോള്‍ കേരള സാരിയിലുളള സണ്ണിയുടെ രസകരമായ ഒരുവീഡിയോയാണ് ശ്രദ്ധനേടുന്നത്.മൊബൈല്‍ ഫോണ്‍ മടിയില്‍ വെച്ച് കസേരയില്‍ ചാരിയിരുന്ന് ഉറങ്ങുന്ന സണ്ണിയെ വീഡിയോയില്‍ കാണാം.
കയ്യില്‍ മേക്കപ്പ് ബ്രഷുമായി ഒരാള്‍ താരത്തിന്റെ അരികിലേക്ക് വരുന്നത് കാണാം. തുടര്‍ന്ന് ഇയാള്‍ ബ്രഷ് കൊണ്ട് സണ്ണിയുടെ മൂക്കിനു സമീപം തൊടുന്നതും താരം ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ചിരിക്കുന്നതും വീഡിയോയിലുണ്ട്.
സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. ആരാടാ ചേച്ചിയെ ശല്യപ്പെടുത്തുന്നത്, ഇങ്ങനെ ചെയ്യരുത് , മലയാളിലുക്ക് അടിപൊളിയാണ് എന്നിങ്ങനെയുളള നിരവധി കമന്റുകളും എത്തി.