Latest News

മലയാള സിനിമയില്‍ ജാതി വിവേചനമില്ല'; അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറും; ടൊവിനോ നിലപാട് വ്യക്തമാക്കുമ്പോള്‍

Malayalilife
 മലയാള സിനിമയില്‍ ജാതി വിവേചനമില്ല'; അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറും; ടൊവിനോ നിലപാട് വ്യക്തമാക്കുമ്പോള്‍

പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നടപടി ഒത്തുതീര്‍പ്പിലെത്തവേ ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ടോവിനോയും രംഗത്തെത്തി. മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്നും സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും നടന്‍ പറഞ്ഞു. 

വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധരണയാണതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ടൊവീനോ പറഞ്ഞു.

ജാതിയും മതവും തിരിച്ചുള്ള വിവേചനമൊന്നും മലയാളസിനിമയിലില്ല. ചെറുപ്പത്തിലേ നടനാവാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, പ്രേക്ഷകഹൃദയത്തില്‍ ഇങ്ങനെ എളുപ്പം സ്ഥാനം ലഭിക്കുമെന്ന് കരുതിയില്ലെന്നും നടന്‍ പറഞ്ഞു.മലയാള സിനിമാ മേഖല വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നും തന്റെ ആദ്യസിനിമകള്‍ കാണുമ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ടെന്നും ടൊവീനോ അഭിപ്രായപ്പെട്ടു.

'കലാമൂല്യവും വിനോദമൂല്യവും ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ല.'- ടൊവീനോ പറഞ്ഞു.

അതേസമയം, അനില്‍ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു.സംഭവത്തില്‍ അനിലിന് ജാഗ്രത കുറവ് ഉണ്ടായെന്നും പ്രശ്‌നം അവസാനിച്ചെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രശ്‌നത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും പ്രശ്‌നം ഒത്തുതീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. അനില്‍ രാധാകൃഷ്ണമേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും നിലപാടെടുത്തിരുന്നു.

Read more topics: # ടൊവീനോ
tovino thomas says caste discrimination

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES