Latest News

ആദ്യ ഭാഗം തിയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്; രണ്ടാം ഭാഗം ഇറക്കുന്നുണ്ടെങ്കില്‍ തിയേറ്ററിലാകും റിലീസ്; ടോവിനോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം മിന്നല്‍ മുരളിക്ക് സെക്കന്റ് പാര്‍ട്ട് ഉണ്ടാകുമെന്ന സൂചനയുമായി ബേസില്‍

Malayalilife
ആദ്യ ഭാഗം തിയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്; രണ്ടാം ഭാഗം ഇറക്കുന്നുണ്ടെങ്കില്‍ തിയേറ്ററിലാകും റിലീസ്; ടോവിനോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം മിന്നല്‍ മുരളിക്ക് സെക്കന്റ് പാര്‍ട്ട് ഉണ്ടാകുമെന്ന സൂചനയുമായി ബേസില്‍

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്ന കഥക്ക് ലോകമെമ്പാടും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തില ആദ്യ സൂപ്പര്‍ ഹീറോ പദവിയുള്ള മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്സിലും ട്രെന്‍ഡിങായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നല്‍കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. 'മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കില്‍ തിയേറ്ററില്‍ തന്നെ ആകും റിലീസ് എന്നും ബേസില്‍. ആദ്യഭാഗം തീയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്ളിക്സ് പോലൊരു പ്ലാറ്റഫോമില്‍ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററില്‍ തന്നെ ഇറക്കാനാണ് ആഗ്രഹമെന്നും ബേസില്‍ പറയുന്നു.

തന്റെ പുതിയ സിനിമയായ പാല്‍ തൂ ജന്‍വറിന്റെ പ്രൊമോഷന്റെ  ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍  വ്യക്തമാക്കിയത്. ഗുരു സോമസുന്ദരം,അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

basil joseph says about minnal murali 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES