വിക്കി കൗശല്‍ നായകനാകുന്ന ചിത്രമായ 'ഗോവിന്ദ നാം മേരാ' തിയറ്ററിലേക്കില്ല. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശശാങ്ക് ഖെയ്താന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചതും. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ുകള്‍് വന്നിരുന്നത്.
എന്നാല്‍ വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഒരു കോമഡി ചിത്രത്തിന്റെ ജോണറിലാണ് 'ഗോവിന്ദ നാം മേരാ' എന്ന ചിത്രം സഞ്ചരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ഭൂമി പെഡ്നെകറാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
വളരെ രസകരമായ ചിത്രമായിരിക്കും 'ഗോവിന്ദ നാം മേരാ' എന്ന് വിക്കി കൗശല്‍ നേരത്തെ തന്നെ പ്രതികരണം അറിയിച്ചിരുന്നു. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ വിക്കി കൗശലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൗശലിന്റെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ നടത്തിയിട്ടുമില്ല. എന്തായാലും ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലുളള ചിത്രമായിരിക്കും ഇതെന്ന് ഇതിനോടകം സൂചന ലഭിച്ചിട്ടുണ്ട്.
വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത് 'സര്‍ദാര്‍ ഉദ്ധ'മാണ്. ഷൂജിത് സിര്‍കാറാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശല്‍ വേഷമിട്ടത്.. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തിനായി വിക്കി കൗശല്‍ പതിമൂന്ന് കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.