മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കില്‍ വിജയ് സേതുപതി; നടന്റെ പുതിയ ഗെറ്റപ്പ് മിഷ്‌കിന്‍ ചിത്രത്തിലും വിടുതലൈ 2 വിലും; വൈറലായി ചിത്രങ്ങള്‍

Malayalilife
മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കില്‍ വിജയ് സേതുപതി; നടന്റെ പുതിയ ഗെറ്റപ്പ് മിഷ്‌കിന്‍ ചിത്രത്തിലും വിടുതലൈ 2 വിലും; വൈറലായി ചിത്രങ്ങള്‍

വിജയ് സേതുപതിയുടെ റെട്രോ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കിലാണ് വിജയ് സേതുപതി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലുംവിടുതലൈ 2 എന്ന ചിത്രത്തിലും ഈ ലുക്കില്‍ ആണ് നടനെത്തുകയെന്നാണ് വിവരം. മിഷ്‌കിനൊപ്പം പിസാസ് 2 എന്ന ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. ആന്‍ഡ്രിയ ജെറിമിയ ആയിരുന്നു നായിക. അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക് . 

ട്രെയിന്‍ എന്നാണ് വിജയ് സേതുപതി- മിഷ്‌കിന്‍ ചിത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിടുതലൈയുടെ രണ്ടാംഭാഗമാണ് വിടുതലൈ 2.വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയില്‍ സൂരിയുടെ കഥാപാത്രത്തിനായിരുന്നു ആദ്യ ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം. പെരുമാള്‍ എന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ കഥയാണ് രണ്ടാംഭാഗം.

vijay sethupathi in new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES