Latest News

നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ശരീരഭാരം കുറച്ച് വിസ്മയ മോഹൻലാൽ; കുറിപ്പ് പങ്കുവച്ച് താരപുത്രി

Malayalilife
നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ശരീരഭാരം കുറച്ച് വിസ്മയ മോഹൻലാൽ; കുറിപ്പ് പങ്കുവച്ച് താരപുത്രി

ലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന്  താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. എന്നാൽ ഇപ്പോൾ വിസ്മയ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  വിസ്മയ മോഹന്‍ലാല്‍ ആരാധകരുമായി നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീര ഭാരം കുറച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ ഫിറ്റ്‌കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് താരപുത്രി ശരീര ഭാരം കുറച്ചത്. 22 കിലോ ശരീര ഭാരം കുറച്ചുവെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിസ്മയയുടെ വാക്കുകള്‍ ഇങ്ങനെ,

ഫിറ്റ്‌കോഹ് തായ്ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. ഞാന്‍ കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.

ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യസന്ധമായി മികച്ച പരിശീലകന്‍. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കുന്നതില്‍ നിന്ന് തുടങ്ങുന്നു. എല്ലായ്‌പ്പോഴും എന്റെ പിന്തുണച്ച് നില്‍ക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Read more topics: # vismaya mohanlal,# weight loss
vismaya mohanlal weight loss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES