തിരക്കേറിയ മുംബൈ നഗരത്തിലൂടെ കട്ടത്താടിയും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ ദിലിപ്; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

Malayalilife
തിരക്കേറിയ മുംബൈ നഗരത്തിലൂടെ കട്ടത്താടിയും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ ദിലിപ്; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

ത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ചിത്രം  വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുംബൈ നഗരത്തിലാണ് ഷൂട്ടിങ്. ഇപ്പോള്‍ നഗരത്തിലൂടെ സ്‌റ്റൈലിഷ് ലുക്കില്‍ നടന്ന് പോകുന്ന നടന്റെ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്‌റ്റൈലിഷ് ലുക്കില്‍ പാന്റും ഷൂം പ്രിന്റഡ് ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമിട്ട് സ്ലോ മോഷനില്‍ നടന്നു വരുന്ന വീഡിയായാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിക്രം എന്ന സിനിമയിലെ 'നായകന്‍ വീണ്ടും വരാ..' എന്ന ഗാനമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ എന്ന് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊച്ചിയില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടയ്ക്കു വച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവയും റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുമുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്.


 

Read more topics: # ദിലീപ് ,# കാവ്യ
voice of sathyanadhan shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES