Latest News

ലോകത്തിലെ മികച്ച നടന്മാരിൽ മമ്മൂട്ടി മൂന്നാമത്, ദുൽഖർ പത്താമതും; മെഗാ സ്റ്റാർ പിന്തള്ളിയിരിക്കുന്നത് അഞ്ചോളം ഓസ്‌കാർ അവാർഡ് ജേതാക്കളെ; ഡീകാപ്രിയോയും മോർഗൻ ഫ്രീമാനും ക്രിസ്റ്റ്യൻ ബെയ്‌ലും മമ്മൂട്ടിക്ക് പിന്നിൽ; ലിസ്റ്റ് ചെയ്ത് ഗൂഗിൾ; സത്യാവസ്ഥ ഇങ്ങനെ

Malayalilife
ലോകത്തിലെ മികച്ച നടന്മാരിൽ മമ്മൂട്ടി മൂന്നാമത്, ദുൽഖർ പത്താമതും; മെഗാ സ്റ്റാർ പിന്തള്ളിയിരിക്കുന്നത് അഞ്ചോളം ഓസ്‌കാർ അവാർഡ് ജേതാക്കളെ; ഡീകാപ്രിയോയും മോർഗൻ ഫ്രീമാനും ക്രിസ്റ്റ്യൻ ബെയ്‌ലും മമ്മൂട്ടിക്ക് പിന്നിൽ; ലിസ്റ്റ് ചെയ്ത് ഗൂഗിൾ; സത്യാവസ്ഥ ഇങ്ങനെ

ഇന്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ. വിരൽ തുമ്പിൽ അന്വേഷിക്കുന്ന കാര്യങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ മറുപടിയെത്തും. പക്ഷേ അതിന്റെ ആധികാരികത എത്രത്തോളമാണെന്ന് വീണ്ടും ഒന്നുകൂടി അന്വേഷിക്കേണ്ടിവരും. അതേസമയം, ഗൂഗിളിന്റെ ചില സേർച്ചിങ് ഫലങ്ങൾ കാണുമ്പോൾ ഉപയോക്താക്കൾ അദ്ഭുതപ്പെടാറുണ്ട്. ഇത്തരം ചില തെറ്റുകൾ ഗൂഗിൾ തിരുത്താറുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് വീണ്ടും ഉണ്ടാവുന്നത്.

ഗൂഗിളിന്റെ സേർച്ചിങ് ടെക്‌നോളജി അറിയുന്നവർക്ക് ഇതിൽ വലിയ അദ്ഭുതമൊന്നും കാണില്ല. കോടാനുകോടി വെബ്‌പേജുകളിൽ നിന്ന് ഗൂഗിളിനു തോന്നുന്ന ലിങ്കുകളാണ് സേർച്ചിങ് റിസൾട്ടായി കാണിക്കുന്നത്. ഇത്തരം ചില കാര്യങ്ങൾ ഗൂഗിളിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുമുണ്ട്.

ആരാണ് ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കൾ? ( who is the best actors in the world ) എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന റിസൾട്ടിൽ മലയാള നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ തിരഞ്ഞു നൽകിയിരിക്കുന്ന പട്ടികയിൽ മമ്മൂട്ടി മൂന്നാമതും ദുൽഖർ പത്താം സ്ഥാനത്തുമാണ്.

അതേസമയം മമ്മൂട്ടി പിന്തള്ളിയിരിക്കുന്നത് അഞ്ചോളം ഓസ്‌കാർ അവാർഡ് ജേതാക്കളെ ആണെന്നുള്ളതാണ് വിചിത്രവും. അതിൽ ലിയോനാർഡോ ഡീകാപ്രിയോയും മോർഗൻ ഫ്രീമാനും ക്രിസ്റ്റ്യൻ ബെയ്‌ലും ഉൾപ്പെടുന്നു. ഐഎംഡിബിയിൽ നിന്നുള്ള വെബ് പേജാണ് ഉറവിടമായി ഗൂഗിൾ കാണിക്കുന്നതെങ്കിലും ഇതിനേക്കാൾ ആധികാരികമായ റിസൾട്ടുകൾ ഐഎംഡിബിയിലും മറ്റു വെബ്‌സൈറ്റുകളിലും ലഭ്യമാണ്.എന്നുള്ളതുകൊണ്ടു തന്നെ ഇതിന് വലിയ പ്രസക്തിയൊന്നും ഗൂഗിൾ നൽകുന്നില്ല.

റോബർട്ട് ഡി നിരോ, അൽ പസിനോ എന്നിവരാണ് ഒന്നും സ്ഥാനങ്ങളിൽ. ഐഎംഡിബിയിൽ raheestorres എന്നൊരു യൂസർ അദ്ദേഹത്തിനു ഇഷ്ടമുള്ള രീതിയിലാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ ഈ ലിസ്റ്റ് പിന്തുടരുന്നത്? ആ രഹസ്യം ഗൂഗിൾ എൻജീയർമാർക്ക് മാത്രമാണ് അറിയുക.

ഗുഗിൾ

കോടാനുകോടി വെബ്‌പേജുകളുടെ ലോകത്ത് നിന്ന് ഗൂഗിൾ ഒരു റിസൾട്ട് കണ്ടുപിടിക്കുന്നത് ഇരുന്നൂളോളം ഘടകങ്ങൾ നോക്കിയാണ്. പേജ് റാങ്ക്, ഡൊമെയിൻ നെയിം, സോഷ്യൽ മീഡിയ പ്രസൻസ്, തലക്കെട്ട്, മെറ്റാ ഡേറ്റ, പോസ്റ്റ് ചെയ്ത സമയം, സേർച്ച് ചെയ്യുന്ന വ്യക്തിയുടെ രാജ്യം, കുക്കീസ്, ടാഗുകൾ ഇതെല്ലാം അൽഗോരിത്തിന്റെ സഹായത്തോടെ വിലയിരുത്തിയാണ് കൃത്യമായ ഫലങ്ങൾ നൽകുന്നത്. 'ഗൂഗിൾ ബൊട്ട്' എന്ന സേർച്ച് എൻജിൻ സംവിധാനമാണ് വിവരങ്ങൾ തിരഞ്ഞ് പട്ടിക തിരിച്ച് പേജുകളായി ഉപയോക്താവിന് നൽകുന്നത്.

who is the best actors in the world

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES