Latest News

'കുവി' എന്ന നായ കേന്ദ്ര കഥാപാത്രം;'നജസ്സ്' ടീസര്‍ പുറത്ത്

Malayalilife
 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രം;'നജസ്സ്' ടീസര്‍ പുറത്ത്

'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' (Najuss) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. 

തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ ദുരിത ഭൂമിയില്‍ പൊലീസിന് വഴിയൊരുക്കി, വാര്‍ത്തകളില്‍ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും, സംവിധാനവും നിര്‍വഹിച്ച 'നജസ്സ്' എന്ന ചിത്രത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധേയയായ കുവി എന്ന പെണ്‍നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈലാഷ്, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീലാംബരി പ്രൊഡക്ഷന്‍സിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായര്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

Read more topics: # നജസ്സ്
Najuss Official Teaser Manoj Govindan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES