സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക് കണ്ണന്‍ ശ്രീ ഈണം പകര്‍ന്ന് നിഫ ജഹാന്‍, ജോബി തോമസ് എന്നിവര്‍ ആലപിച്ച ' 'നീയറിഞ്ഞോ രാക്കിളി ' എന്ന ഗാനമാണ് റിലീസായത്.
നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രഞ്ജി പണിക്കര്‍,ഷൈനി സാറ,മനോജ് ഗോവിന്ദന്‍,ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആര്‍,ഗാനരചന-മുഹാദ് വെമ്പായം,സംഗീതം-കണ്ണന്‍ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണന്‍,മേക്കപ്പ്-ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍,
സൗണ്ട് ഡിസൈന്‍-വിനോദ് പി ശിവറാം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം.ഒക്ടോബര്‍ പത്തിന് 'അവള്‍' പ്രദര്‍ശനത്തിനെത്തുന്നു.പി ആര്‍ ഒ-വിവേക് വിനയരാജ്.
എ എസ് ദിനേശ്