Latest News

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്നു; ടോവിനോയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ ഉടന്‍

Malayalilife
topbanner
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്നു; ടോവിനോയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ ഉടന്‍


ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതി എത്തുന്നു. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്.

നവംബര്‍ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള തിരക്കഥ തീര്‍ത്ത് പ്രേക്ഷക മനസ്സുകളെ സ്വാധീനിക്കുന്നതില്‍ എന്നും സ്വീകാര്യരാണ് ബോബി സഞ്ജയ് കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് ആസിഡ് ആക്രമണതിന്റെയും അതിജീവനത്തിന്റെയും കഥ പറയുമ്പോള്‍, സംവിധായകനായി കൂടെ ഉള്ളത് ആത്മസുഹൃത്തായിരുന്ന രാജേഷ് പിള്ളയുടെ പ്രിയ ശിഷ്യനും ചീഫ് അസോസിയേറ്റും ആയിരുന്ന മനു അശോകന്‍.

മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്ന ചിത്രം കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിക്കും. കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

Read more topics: # Parvathy,# Tovino,# film
New film of Parvathy in S Cube films banner

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES