Latest News

സിഗരറ്റ് വലിക്കാന്‍ ഏറെ ഇഷ്ടപെട്ടിരുന്ന താരം; മൂന്നു നാഷണല്‍, 7 സംസ്ഥാന പുരസ്‌കാരങ്ങള്‍ 13 ഫിലിംഫെയര്‍; കുടുംബത്തിന് വേണ്ടി താരം ഉപേക്ഷിച്ച ശീലങ്ങള്‍; മമ്മൂട്ടിയുടെ ആരും അറിയാത്ത പത്ത് കാര്യങ്ങള്‍

Malayalilife
സിഗരറ്റ് വലിക്കാന്‍ ഏറെ ഇഷ്ടപെട്ടിരുന്ന താരം; മൂന്നു നാഷണല്‍, 7 സംസ്ഥാന പുരസ്‌കാരങ്ങള്‍ 13 ഫിലിംഫെയര്‍; കുടുംബത്തിന് വേണ്ടി താരം ഉപേക്ഷിച്ച ശീലങ്ങള്‍; മമ്മൂട്ടിയുടെ ആരും അറിയാത്ത പത്ത് കാര്യങ്ങള്‍

മെഗാതാരം മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാളാണ് കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം ആഘോഷിച്ചത്.തങ്ങളുടെ പ്രിയ താപരത്തിന്റെ പിറന്നാള്‍ദിനത്തില്‍ ആശംസകളുമായി പൊതിയുകയാണ് ആരാധകര്‍.  മലയാള സിനിമയിലെ എല്ലാ താരങ്ങളും മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിക്കഴിഞ്ഞു. താരത്തിനെ പറ്റിയുള്ള കൗതുകകരമായ ചില കാര്യങ്ങള്‍ നമ്മുക്ക് കാണാം.

പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ സ്വദേശം വൈക്കത്തിനടുത്ത് ചെമ്പാണ്. അഭിഭാഷകനായ ശേഷം കഠിനമായ പ്രയത്നത്താലും ആഗ്രഹത്താലും നടനായതാണ് താരം. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. പിന്നീട് ചെറിയ കഥാപാത്രങ്ങളില്‍ താരം സാനിധ്യമറിയിച്ചു.1980ല്‍ സിനിമയില്‍ പ്രധാനവേഷം ലഭിച്ച അതേവര്‍ഷമായിരുന്നു മമ്മൂട്ടിയുടെ വിവാഹം. പക്ഷേ മമ്മൂട്ടിയെന്ന നടനെ മലയാളികള്‍ മനസിലാക്കാന്‍ ന്യു ഡല്‍ഹി എന്ന വമ്പന്‍ ഹിറ്റ് വേണ്ടിവന്നു. 400റോളം ചിത്രങ്ങളിലാണ് ഇതുവരെ മമ്മൂട്ടി അഭിനയിച്ചത്. അവാര്‍ഡുകളുടെ കാര്യത്തിലും മമ്മൂട്ടി രണ്ടാം സ്ഥാനത്തെന്ന റിക്കോര്‍ഡ് സൂക്ഷിക്കുന്നുണ്ട്. മൂന്നു നാഷണല്‍, 7 സംസ്ഥാനപുരസ്‌കാരങ്ങള്‍ 13 ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിവ മമ്മൂട്ടി നേടിയിട്ടുണ്ട്.

പ്രൊഫഷണല്‍ വോളിവോള്‍ പ്ലയര്‍ കൂടിയായിരുന്നു മമ്മൂട്ടി എന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട എന്നീ ആറുഭാഷകളില്‍ അഭിനയിച്ച ഒരേ ഒരു നടനാണ് മമ്മൂട്ടി.369 ആണ് തന്‍രെ ഭാഗ്യ നമ്പര്‍ എന്ന് വിശ്വസിക്കുന്ന ആളാണ് മമ്മൂട്ടി. തന്റെ വാഹനങ്ങള്‍ക്കും മൊബൈലിനും മറ്റും ഈ നമ്പരാണ് താരം തെരെഞ്ഞെടുക്കുന്നത്.

സിഗരറ്റ് വലിക്കാന്‍ ഏറെ ഇഷ്ടപെട്ടിരുന്ന താരം തന്റെ കുടുംബത്തിന് വേണ്ടി അത് ഉപേക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച റിക്കോര്‍ഡുമുണ്ട് മമ്മൂട്ടിക്ക്. 1982ല്‍ 24 ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 1983 മുതല്‍ 86 വരെ ഓരോ വര്‍ഷവും 34 സിനിമകളിലും.

15 ചിത്രങ്ങളില്‍ ഡബിള്‍ റോളുകളില്‍ മമ്മൂട്ടി അഭിനയിച്ചു. പലേരി മാണിക്യത്തിലാകട്ടെ 3 റോളുകളില്‍ താരം കസറി.നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് മമ്മൂട്ടി. ആദിവാസികള്‍ക്കടക്കം സഹായ ചെയ്യുന്ന അദ്ദേഹത്തിന്റെ പുണ്യപ്രവര്‍ത്തികള്‍ മറ്റാരും അറിയാനും അദ്ദേഹം ഇഷ്ടപെടുന്നില്ല.

 

Read more topics: # 10 real fact about mamooty
10 real fact about mamooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES