Latest News

2018 ല്‍ നിവിന്‍ പോളിയുടെ ഒരു മാസ് എന്‍ട്രി ഒഴിവാക്കിയതാണെന്ന് ജൂഡ് ആന്റണി; സ്‌ക്രിപ്റ്റ് വായിച്ച് കാരവാനില്‍ ഇരുന്ന് ഞാന്‍ കരഞ്ഞെന്ന് ടൊവിനോ;എപ്പോഴും വെള്ളത്തില്‍ കിടന്ന് കാല്‍പ്പാദമൊക്കെ വീണ്ടു കീടി അലര്‍ജി വന്നു;  തിയേറ്ററില്‍ ഹിറ്റൊരുക്കുന്ന പ്രളയ ചിത്രത്തെക്കുറിച്ച് താരങ്ങള്‍ പങ്ക് വച്ചത്

Malayalilife
2018 ല്‍ നിവിന്‍ പോളിയുടെ ഒരു മാസ് എന്‍ട്രി ഒഴിവാക്കിയതാണെന്ന് ജൂഡ് ആന്റണി; സ്‌ക്രിപ്റ്റ് വായിച്ച് കാരവാനില്‍ ഇരുന്ന് ഞാന്‍ കരഞ്ഞെന്ന് ടൊവിനോ;എപ്പോഴും വെള്ളത്തില്‍ കിടന്ന് കാല്‍പ്പാദമൊക്കെ വീണ്ടു കീടി അലര്‍ജി വന്നു;  തിയേറ്ററില്‍ ഹിറ്റൊരുക്കുന്ന പ്രളയ ചിത്രത്തെക്കുറിച്ച് താരങ്ങള്‍ പങ്ക് വച്ചത്

2018ല്‍ കേരളത്തിലുണ്ടായ അതിഭീകര പ്രളയം പശ്ചാത്തലമാക്കി കഴിഞ്ഞദിവസം പുറത്തിറങ്ങിയ 2018 എന്ന സിനിമ മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുകയാണ്. സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, നടി തന്‍വി റാം, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍.

ആദ്യമായി 2018 സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഞാന്‍ ജൂഡ് ആന്റണിയോട് ചോദിച്ചു, പ്രളയം എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന്. തന്റെ കൈയില്‍ ഒരു ടെക്നിക്ക് ഉണ്ടെന്നായിരുന്നു ജൂഡിന്റെ മറുപടി. പറഞ്ഞാല്‍ നമ്മള്‍ കമ്മിറ്റ് ചെയ്യില്ലെന്ന് അറിയാമായിരിക്കാം. ജൂഡ് അപ്പോള്‍ പറഞ്ഞില്ല, എങ്ങനെയാണെന്ന്. നീ എന്നെ വിശ്വസിച്ച് കൂടെ നില്‍ക്കണമെന്നാണ് ജൂഡ് അന്ന് പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴായിരുന്നു പുള്ളി പറഞ്ഞ ടെക്നിക്ക് പിടികിട്ടിയത്. ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച് കാരവാനില്‍ ഇരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്'- 'ടൊവിനോ പങ്കുവച്ചു.

സാധാരണ സിനിമകളില്‍ ഷൂട്ടിനിടെ വിശ്രമിക്കാന്‍ കസേരയാണ് തരുന്നതെങ്കില്‍ 2018 സിനിമ ചിത്രീകരണത്തിനിടെ വെള്ളത്തിന് മുകളില്‍ കയറി കിടക്കാന്‍ ട്യൂബ് ആണ് നല്‍കിയതെന്ന് ആസിഫ് അലിയും വെളിപ്പെടുത്തി.സൂര്യാസ്തമയത്തിന് വെള്ളത്തിലേക്ക് ഇറങ്ങി ഷൂട്ട് തുടങ്ങിയാല്‍ പിറ്റേന്ന് രാവിലെ വരെ ഷൂട്ട് ഉണ്ടാകുമെന്നും ഇതിനിടയില്‍ ഒരുപാട് സമയം വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍പ്പാദമൊക്കെ വിണ്ടുകീറിയെന്നുമൊക്കെ ആസിഫ് പറയുന്നുണ്ട്. ''

കാലിന്റെ അടി മുഴുവന്‍ ഡ്രൈ ആയി പൊട്ടാന്‍ തുടങ്ങും, സ്‌കിന്നില്‍ മുഴുവന്‍ അലര്‍ജി വരും. ഞാന്‍ ഷോട്ട് എടുത്തു നില്‍ക്കുമ്പോള്‍ എന്റെ പിറകില്‍ കൂടി ഒരു പാമ്പ് ഇഴഞ്ഞ് വെള്ളത്തിലേക്ക് പോയിട്ടുണ്ട്. ഞാനിങ്ങനെ നില്‍ക്കുകയാണ്. എന്റെ എതിര്‍വശത്തുള്ളവര്‍ എന്നെ നോക്കി സ്തംഭിച്ചു നില്‍ക്കുകയാണ്. എന്നോടവരത് പറഞ്ഞില്ല. ഇങ്ങനെ ഒരുപാട് എക്‌സ്പീരിയന്‍സുകള്‍ ഈ സിനിമ തന്നിട്ടുണ്ട്...''ആസിഫ് പറയുന്നു. 'ഷൂട്ടിന് ലാല്‍ സാര്‍ ഇടുന്ന ഒരു എഫര്‍ട്ടുണ്ട്. മുഴവന്‍ സമയവും മഴയത്ത് എന്റെയും നരേനിന്റെയും ഒപ്പം പന പോലെ പുള്ളി നില്‍ക്കും.' എന്ന് താരം പറയുന്നു.

നിവിന്‍ പോളി സിനിമയുടെ ഭാഗമായിരുന്നെന്നും അദ്ദേഹത്തിനായി ഒരു മാസ് എന്‍ട്രി സീന്‍ ഒരുക്കിയിരുന്നതായും സംവിധായകന്‍ ജൂഡ് ആന്തണി പങ്ക് വച്ചു. ഏറെ പ്രിയപ്പെട്ട ആ സീന്‍ ചിത്രീകരിച്ച ശേഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ജൂഡ്. നിവിന്‍ പോളിയുടെ ഒരു മാസ് എന്‍ട്രി സീന്‍ ഉണ്ടായിരുന്നു സിനിമയില്‍. ഞാനത് പിന്നീട് ഒഴിവാക്കിയതാണ്. റോക്കറ്റ് ബസ് എന്നത് ഒരു പ്രധാന കഥാപാത്രമായിരുന്നു ആദ്യം. ബസ് കാണുമ്പോള്‍ ടൊവിനോ പേടിച്ച് മാറുന്നതൊക്കെ ഉണ്ടായിരുന്നു സിനിമയില്‍.

വെള്ളപ്പൊക്കത്തിന്റെ സമയത്ത് ബസില്‍ നിന്ന് തന്‍വിയുടെ കഥാപാത്രവും ഒരു ക്രൈസ്തവ പുരോഹിതനും ഒക്കെ വരുന്നതായി പദ്ധതിയിട്ടിരുന്നു. ഒരു ഓള്‍ഡ്ഏജ് ഹോം ഉണ്ട്. അവിടുത്തെ അന്തേവാസികളെ രക്ഷിക്കുന്ന ഭാഗമുണ്ടായിരുന്നു കഥയില്‍. ഓള്‍ഡ്ഏജ് ഹോമിലെ ആളുകള്‍ എല്ലാം പെട്ട് കിടക്കുന്നു. ബോട്ടിലോ ഹെലികോപ്റ്ററിലോ അവരെ രക്ഷപ്പെടുത്താനാകുന്നില്ല.

ഈ സമയം ഒരു ബസിന്റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ റോക്കറ്റ് ബസ് വരുന്നു. ബസിന് മുകളില്‍ സൈലന്‍സര്‍ ഒക്കെ ഘടിപ്പിച്ചിട്ടുണ്ട്. വൈപ്പര്‍ അടിക്കുന്നതിനിടയില്‍ അതിനകത്ത് നിവിന്‍ പോളി, നിവിന്റെ എന്‍ട്രി. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനായിരുന്നു. അതൊന്നും വേണ്ടെന്ന് തോന്നിയപ്പോള്‍ ഒഴിവാക്കി,' ജൂഡ് ആന്തണി പറഞ്ഞു.
        

Read more topics: # 2018
2018 movie shooting experiance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES