Latest News

ജനനം ഹിന്ദു കുടുംബത്തിലാണെങ്കിലും നിരീശ്വരവാദിയായുള്ള ജീവിതം; പേര് കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട നാളുകൾ; സിനിമാ ജീവിതം പോലെ സമ്പന്നമാകാത്ത കുടുംബ ജീവിതം; 66 റിന്റെ നിറവിൽ ഉലകനായകൻ കമലഹാസൻ

Malayalilife
topbanner
ജനനം ഹിന്ദു കുടുംബത്തിലാണെങ്കിലും നിരീശ്വരവാദിയായുള്ള ജീവിതം;  പേര് കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട നാളുകൾ; സിനിമാ ജീവിതം പോലെ സമ്പന്നമാകാത്ത കുടുംബ ജീവിതം; 66 റിന്റെ നിറവിൽ ഉലകനായകൻ  കമലഹാസൻ

ന്ത്യൻ സിനിമയിൽ ഏവരും ഉറ്റുനോക്കുന്ന ഒരു   ദശാവതാരമാണ് ഉലക നായകൻ  കമലഹാസൻ. ജീവിതത്തിന്റെ പല അർത്ഥതലങ്ങളിലും നടനായും സംവിധായകനായും ഗായകനായും നിർമ്മാതാവായും കൊറിയോഗ്രാഫറായുമെല്ലാം വേഷപ്പകർന്നാട്ടം നടത്തുമ്പോൾ അദ്ദേഹത്തെ എല്ലാവരും ഒരേ സ്വരത്തിൽ ''ഉലക നായകനെന്ന് ഉറക്കെ  വിളിച്ചു. 1954 നവംബർ 7ന്  തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് പ്രശസ്ത ക്രിമിനൽ വക്കീലായിരുന്ന ഡി.ശ്രീനിവാസനും രാജലക്ഷ്മിക്കും നാലാമനായി ഒരു മകൻ   കമലഹാസൻ ജനിക്കുന്നത്. ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി രഘു എന്നിവരായിരുന്നു താരത്തിന്റെ  സഹോദരങ്ങൾ. 

മക്കൾക്ക് എല്ലാം തന്നെ നല്ല വിദ്യാഭ്യാസം നൽകണമെന്ന് അച്ഛൻ ഡി ശ്രീനിവാസൻ അതിയായി ആഗ്രഹിച്ചിരുന്നു എങ്കിൽ കൂടിയും  ചെറുപ്പത്തിൽ തന്നെ കമലഹാസൻ സ്കൂൾ പഠനമൊഴിച്ച് മറ്റു പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1960 ൽ കളത്തൂർ കണ്ണമ്മയിലൂടെ ബാലതാരമായി സെല്ലുലോയ്ഡിന് മുൻപിലേക്ക് എത്തിയപ്പോൾ തന്നെ ദേശീയ അംഗീകാരം ആ കൊച്ചു ബാലനെ തേടി എത്തുകയും ചെയ്തു. ആ കൊച്ചു പയ്യൻ വളർന്ന് വലുതായപ്പോൾ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തെ കൂടെ കൂട്ടുകയും ചെയ്തിരുന്നു. വെള്ളിവെളിച്ചത്തിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുകയും ചെയ്തു. എന്നാൽ പ്രേക്ഷകർക്ക് കമലഹാസൻ എന്ന നടനിലൂടെ കാണാൻ സാധ്യമായത് പ്രതിഭയും വൈവിധ്യവും തമ്മിലുള്ള മത്സരമായിരുന്നു.

 കമൽ ഹസനെ നായക വേഷത്തിൽ എത്തിച്ച ആദ്യ ചിത്രം 1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രംഗങ്ങളാണ്. തന്നിലേക്ക് എത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികൾ നിറഞ്ഞതാകണം എന്ന നിർബന്ധം കമലിൽ എന്നും ഉണ്ടാകാറുണ്ട്. എന്നും കമലിന് വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ ഒരു ലഹരി തന്നെയായിരുന്നു.  തിരക്കഥാകൃത്തുക്കളോട് അങ്ങോട്ട് ചെന്ന് തനിക്ക് സാഹസികത നിറഞ്ഞ കഥാപാത്രങ്ങൾ വേണമെന്ന് ഡിമാൻഡ് ചെയ്യുന്ന  പ്രകൃതക്കാരൻ. എന്നാൽ കമലിന്റെ വ്യക്തി ജീവിതം എന്ന് പറയുന്നത് സിനിമ പോലെ അത്ര തന്നെ ശോഭനീയമായിരുന്നില്ല.  മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 - കളിൽ കമലഹാസന്റെ കൂടെ ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളിൽ അവർ കമലഹാസനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസൻ അവരെ ആശുപത്രി കിടക്കക്കരികിൽ വന്നു കണ്ടിരുന്നു.

1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു. രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസൻ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ ജീവിതത്തിലേക്ക് ചേക്കേറുകയും ചെയ്‌തു.

കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമൽ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ൽ ഇവർ വിവാഹ മോചനത്തിന് തയ്യാറായി.2004 ൽ സരിക കമലഹാസനിൽ നിന്നും അകന്നു. കമലഹാസന്റെ സഹപ്രവർത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേർപിരിയലിനു കാരണം. എന്നാൽ പിന്നീട് സിമ്രൻ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യുകയുണ്ടായി. കമലഹാസൻ ഇപ്പോ മുൻ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവർത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ആണ് ജീവിക്കുന്നത്. ഗൗതമിയുടെ രോഗാതുരമായ കാലഘട്ടങ്ങളിൽ അവരെ കമലഹാസൻ ആണ് സഹായിച്ചിരുന്നത്. കമലഹാസന്റെ പുത്രിമാരായ ശ്രുതിഹാസനും, അക്ഷരഹാസനും, ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്.


ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലും, ഒരു നിരീശ്വര വാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്.  അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൻപേ ശിവം, ദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങൾ [66]. അറബിക് പേരുമായുള്ള തന്റെ പേരിന്റെ സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സൻ എന്ന പേരിലെ ഹാസ്സൻ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരിൽ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സൻ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. കമലഹാസന്റെ പിതാവും, യാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ട്. അക്കാലത്ത് ബ്രാഹ്മീണരോട് ദേഷ്യം പുലർത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തിൽ നിന്നും, വെറുപ്പിൽ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നു [67]. എന്നാൽ പിന്നീട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സൻ ബന്ധം മാദ്ധ്യമങ്ങൾ ആഘോഷിച്ച ഒരു കഥമാത്രമാണെന്നും, തന്റെ പിതാവിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സൻ എന്നത് ഹാസ്യ എന്ന സംസ്കൃതപദത്തിൽ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സൻ വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾ സജീവമായ അദ്ദേഹം ജീവകാരുണ്യ പ്രവത്തനങ്ങളിൽ എല്ലാം തന്നെ സജീവമാണ്.
എന്നാൽ ഇന്ന്  പ്രായത്തെ പോലും വെല്ലുവിളിച്ച് ആ മഹാനടൻ 66 ലേക്ക് ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. 

താരം തന്റെ സിനിമ ജീവിതത്തിൽ  കെ .ബാലചന്ദറുമായുള്ള കൂട്ടായ്മയിൽ നിന്ന് വന്ന സിനിമകളെല്ലാം ബോക്‌സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ചു.ബാലചന്ദർ-കമൽ കൂട്ടുകെട്ടിൽ വന്ന ഉണർച്ചികൾ,അവൾ ഒരു തുടർ കഥ, നിനൈത്താലെ ഇനിക്കും, വരുമയിൻ നിറം ചുവപ്പ് മുതൽ ഹിന്ദിയിൽ ഏക് ദൂജെ കേലിയെ വരെ വേഷപ്പകർച്ചകൾ കൊണ്ട് തകർത്താടുകയും ചെയ്‌തു.  ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം കലാകാരന്മാരിൽ ഒരാൾ കൂടിയായ  കമലഹാസന്റെ വരാനിരിക്കുന്ന ചിത്രമാണ്  ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എവൻ എൻട്ര് നിനൈത്താൽ.


 

66th birthday of actor kamalahaasan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES