Latest News

പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്; ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ് എആര്‍ റഹ്മാന്‍

Malayalilife
പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്; ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ്  എആര്‍ റഹ്മാന്‍

ലയാളി പ്രേക്ഷകർക്ക് ഏറെ  സുപരിചിതനായ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ. ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. എന്നാൽ ഇപ്പോൾ 
ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ് സം​ഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

"എത്ര കൂടുതല്‍ ഞാന്‍ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതല്‍ അത് വികൃതമാവുകയാണ്. പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്‍്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകള്‍ പറയുന്നു അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ് ? മറ്റൊരാള്‍ ചെയ്ത പാട്ടുകളെടുക്കുമ്ബോള്‍ ഞാന്‍ വളരെ ജാ​ഗ്രത പുലര്‍ത്താറുണ്ട്. നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാന്‍.- ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു.

മണിരത്നവുമായി ചെയ്ത പാട്ടുകളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു പരിപാടിക്കിടെ ഒരു നിര്‍മാതാവ് മണി രത്നവുമായി ഒന്നിച്ചുള്ള പാട്ടുകള്‍ക്ക് ഇപ്പോഴും പുതുമയുള്ളതായി തോന്നുന്നു എന്നു പറഞ്ഞു. അത് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്തതിനാലാണെന്നാണ് റഹ്മാന്‍ പറയുന്നത്. ആ പാട്ടുകള്‍ക്ക് ഇപ്പോഴും മേന്മയുണ്ടെന്നും എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: # A r rahman words about remix song
A r rahman words about remix song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES