Latest News

തിരുവനന്തപുരത്തുകാരന്‍ ലോറി ഡ്രൈവറായി മമ്മൂട്ടി! നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന നാടന്‍ അടിപ്പടത്തില്‍ നടന്‍;  ലൊക്കേഷനിലേക്ക് മമ്മൂട്ടിയെത്തുന്ന വിഡിയോ വൈറല്‍

Malayalilife
 തിരുവനന്തപുരത്തുകാരന്‍ ലോറി ഡ്രൈവറായി മമ്മൂട്ടി! നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന നാടന്‍ അടിപ്പടത്തില്‍ നടന്‍;  ലൊക്കേഷനിലേക്ക് മമ്മൂട്ടിയെത്തുന്ന വിഡിയോ വൈറല്‍

ഫാലിമിയ്ക്കും തമിഴ് ചിത്രമായ തലൈവര്‍ തമ്പി തലമയിലിനും ശേഷം നിതീഷ് സഹദേവന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ഷൂട്ടില്‍ മമ്മൂട്ടിയും ജോയിന്‍ ചെയ്തിരിക്കുകയാണ്.

സെറ്റിലേക്ക് മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനിയാണ് പങ്കുവെച്ചിരിക്കുന്നത്. ലൊക്കേഷന്‍ സ്റ്റില്‍സ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലാണ് ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷന്‍. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുകയത്രേ. കാരക്കുടിയില്‍ 50 ദിവസവും തുടര്‍ന്ന് എറണാകുളത്തുമാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. കളങ്കാവല്‍ എന്ന ബ്‌ളോക് ബസ്റ്റര്‍ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം

മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ.ജീന്‍ പോള്‍, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Read more topics: # മമ്മൂട്ടി
mammootty nithisH sahadev

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES