Latest News

ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഏതൊരു കലാകാരനും പ്രചോദനം; 'മാജിക്കൊന്നും ചെയ്യാറില്ല, പക്ഷേ എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു; ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; എഴുന്നേറ്റ് നിന്ന് കൈയടിച്ച് സദസ്; വിജയലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് രാഷ്ട്രപതി

Malayalilife
 ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഏതൊരു കലാകാരനും പ്രചോദനം; 'മാജിക്കൊന്നും ചെയ്യാറില്ല, പക്ഷേ എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു; ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; എഴുന്നേറ്റ് നിന്ന് കൈയടിച്ച് സദസ്; വിജയലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് രാഷ്ട്രപതി

ഗുജറാത്തില്‍ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍, 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. 'ചന്തു ചാമ്പ്യന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.വൈക്കം വിജയലക്ഷ്മിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഏതൊരു കലാകാരനും പ്രചോദനമാണെന്നും നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വലിയ ഭാഗ്യമാണെന്നും മമ്മൂട്ടി പ്രതികരിച്ചു. ഇത് തനിക്ക് പിന്നില്‍ അണിനിരന്ന സംവിധായകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, സഹനടന്മാര്‍, നിര്‍മാതാക്കള്‍, ആസ്വദിച്ച പ്രേക്ഷകര്‍ എന്നിവരുള്‍പ്പെടുന്ന വലിയൊരു സംഘത്തോടൊപ്പമുള്ള നീണ്ട യാത്രയാണെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ഇത്രയും കാലം ആളുകളെ രസിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഇനിയും അത് തുടരാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

കഥാപാത്രത്തെക്കാള്‍ ഉപരി തിരക്കഥ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നതെന്നും അഭിനയിക്കുന്നതിന് മുന്‍പ് വലിയ രീതിയിലുള്ള തയാറെടുപ്പുകള്‍ നടത്താറില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. സെറ്റിലേക്ക് പോകുന്നതിന് മുന്‍പ് താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ഒന്നും നടത്താറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേക്കപ്പ്മാനോടും കോസ്റ്റ്യൂമറോടുമൊപ്പം അരമണിക്കൂറോളം ഇരുന്നാണ് കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തിയത്. അതിനായി സംവിധായകനും മേക്കപ്പ് ടീമിനും കോസ്റ്റ്യൂമര്‍ക്കും ക്യാമറാമാനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ കഥാപാത്രത്തേക്കാള്‍ തിരക്കഥയാണ് തിരഞ്ഞെടുത്തത്. വലിയ തയ്യാറെടുപ്പുകള്‍ ഒന്നും എനിക്കില്ല. ചിത്രീകരണത്തിന്റെ ആദ്യ ദിവസം സെറ്റില്‍ എത്തുമ്പോള്‍ എനിക്ക് എന്തോ ഒന്ന് ലഭിക്കുന്നു. അതൊരു മാന്ത്രികവിദ്യയാണോ എന്ന് എനിക്കറിയില്ല. ഞാന്‍ സ്വന്തമായി മാജിക്കൊന്നും ചെയ്യാറില്ല. എങ്കിലും എന്തോ ഒന്ന് എന്റെ വഴിയെ വരുന്നു, ഭാഗ്യവശാല്‍ ഞാന്‍ അത് നിലനിര്‍ത്തുന്നു, അങ്ങനെ അത് സംഭവിക്കുന്നു. ഭ്രമയുഗം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണ്. ഒരുപക്ഷേ അത്തരത്തിലുള്ള എന്റെ ആദ്യത്തെ ചിത്രം. വളരെക്കാലം മുമ്പ് ഞാന്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ അതിഥി വേഷം ചെയ്തിട്ടുണ്ട്.' മമ്മൂട്ടി പറഞ്ഞു

എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സദസ് നടനെ ആദരിച്ചത്. ഐവറി സ്യൂട്ട് അണിഞ്ഞാണ് താരം എത്തിയത്. ചടങ്ങിന് സാക്ഷിയാകാന്‍ നടന്റെ പ്രിയ പത്‌നി സുല്‍ഫത്തും നിര്‍മാതാവ് ആന്റോ ജോസഫും കേവാഡിയയിലെത്തിയിരുന്നു.

മികച്ച ഗായികയ്ക്കുള്ള രാഷ്ട്രത്തിന്റെ അംഗീകാരം മലയാളത്തിന്റെ സ്വന്തമായ വൈക്കം വിജയലക്ഷിയും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. വേദിയിലെത്തിയ വിജയലക്ഷ്മിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു അവരെ ചേര്‍ത്തുപിടിച്ചു. അത്തരമൊരു പ്രവൃത്തി വളരെ വിരളമായി മാത്രമെ ദേശീയ പുരസ്‌കാര സമ്മാനിക്കുന്ന വേദിയില്‍ സംഭവിക്കാറുള്ളു.

വിജയലക്ഷ്മിയെയും സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കൊണ്ടാണ് ആദരിച്ചത്. ?ഗായികയുടെ ആദ്യ ദേശീയ അവാര്‍ഡാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ അങ്ങ് വാനക്കോണില് എന്ന ഗാനത്തിനാണ് വിജയലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. 2024ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് വരികളൊരുക്കിയത് മനു മഞ്ജിത്താണ്. ദിബു നൈനാന്‍ തോമസാണ് ഗാനത്തിന് സംഗീതമൊരുക്കിയത്.

ഇതോടെ നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന അമിതാഭ് ബച്ചന്റെ റെക്കോര്‍ഡിനൊപ്പം മമ്മൂട്ടിയുമെത്തി. 28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിക്ക് നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 1989 (37-ാമത് പുരസ്‌കാരം): ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ 1993 (41-ാമത് പുരസ്‌കാരം): വിധേയന്‍, പൊന്തന്‍ മാട1998 (46-ാമത് പുരസ്‌കാരം) എന്നിങ്ങനെയാണിത്.

ഡോ. ബാബാസാഹബ് അംബേദ്കര്‍ പുരസ്‌കാര സമര്‍പ്പണത്തിന് മുന്നോടിയായി റെഡ് കാര്‍പെറ്റില്‍ സംസാരിക്കവെ, രാജ്യത്തിന്റെ ഈ അംഗീകാരം ഓരോ അഭിനേതാവിനും വലിയ പ്രചോദനമാണെന്ന് മമ്മൂട്ടി പറഞ്ഞു. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Read more topics: # മമ്മൂട്ടി
national film awards mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES