Latest News

കാര്‍ത്തികയ്ക്ക് നല്‍കിയത് 500 പവന്‍ സ്വര്‍ണം;മരുമകന്റെ ആസ്തി 500 കോടിയ്ക്ക് മുകളിലും; .നടി രാധ മകള്‍ക്ക് വേണ്ടി കണ്ടെത്തിയത് കോടീശ്വരനെ

Malayalilife
കാര്‍ത്തികയ്ക്ക് നല്‍കിയത് 500 പവന്‍ സ്വര്‍ണം;മരുമകന്റെ ആസ്തി 500 കോടിയ്ക്ക് മുകളിലും; .നടി രാധ മകള്‍ക്ക് വേണ്ടി കണ്ടെത്തിയത് കോടീശ്വരനെ

ലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായി വളര്‍ന്ന നടിയാണ് രാധ എന്ന തിരുവനന്തപുരത്തുകാരി. ഇന്ന് സിനിമാ അഭിനയം ഇല്ലെങ്കിലും തന്റെ വലിയ ഹോട്ടല്‍ ബിസിനസ് ശ്യംഖല നോക്കി നടത്തി നടി സമ്പാദിക്കുന്നത് കോടികളാണ്. ചെന്നൈയിലും മുംബൈയിലും നാട്ടിലും ഒക്കെയായി നിരവധി സ്വത്തുവകകളും അവര്‍ക്കുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് നടന്ന മകള്‍ കാര്‍ത്തികയുടെ വിവാഹത്തോടെയാണ് രാധയുടെ സാമ്പത്തിക വിവരക്കണക്കുകള്‍ പുറത്തു വന്നത്. തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന രാധ ഇന്ന് കോടീശ്വരിയായി മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം, അവരുടെ അമ്മയുടെ കഴിവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ്.

തിരുവനന്തപുരം കിളിമാനൂരിനടുത്തുള്ള കല്ലറയിലെ കേരളാ കോണ്‍ഗ്രസുകാരിയായിരുന്നു രാധയുടെ അമ്മ സരസമ്മ. മഹിളാ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന അവരുടെ ഏറ്റവും വലിയ ആഗ്രഹം രണ്ടു പെണ്‍മക്കളേയും രാധയേയും അംബികയേയും സിനിമാ നടിമാര്‍ ആക്കുക എന്നതായിരുന്നു. അത് ലക്ഷ്യം വച്ച് തന്നെ രണ്ടുപേരെയും അറിയപ്പെടുന്ന നടിമാരാക്കി മാറ്റുകയും ചെയ്തു. ആദ്യം അംബികയെ നടിയാക്കി, പിന്നെ രാധയെയും. മലയാള സിനിമയിലൂടെയാണ് അംബിക അരങ്ങേറ്റം കുറിച്ചതെങ്കില്‍ കൃത്യം 16-ാം വയസിലാണ് രാധ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നുള്ള പത്തു വര്‍ഷക്കാലം രാധ സൂപ്പര്‍ താരമായി നിറഞ്ഞാടുകയായിരുന്നു. അംബിക മലയാളത്തിലും തമിഴിലും ശ്രദ്ധ വച്ചപ്പോള്‍ കൈനിറയെ തമിഴ്, തെലുങ്ക് ചിത്രങ്ങളുമായിട്ടായിരുന്നു രാധയുടെ പടയോട്ടം. അങ്ങനെ കൃത്യം 26-ാം വയസില്‍ രാധ വിവാഹവും കഴിച്ചു.

വിവാഹത്തോടെ സിനിമാ അഭിനയം പൂര്‍ണമായും രാധ നിര്‍ത്തി. അതിനു ശേഷം ബിസിനസിലേക്കാണ് ഇറങ്ങിയത്. അവര്‍ സിനിമയില്‍ നിന്നും അഭിനയിച്ച് ഉണ്ടാക്കിയതെല്ലാം നക്ഷത്ര ഹോട്ടലുകളിലാണ് ഇന്‍വെസ്റ്റ് ചെയ്തത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നക്ഷത്ര ഹോട്ടലുകളുടെ ഉടമകളുടെ പേരില്‍ ഒരാള്‍ രാധയാണ്. കേരളത്തിലെ കോവളത്തും മുംബൈയിലുമായി റെസ്റ്റോറന്റുകളുടെ ഒരു ശൃംഖല തന്നെ നടത്തുന്ന ഈ കുടുംബത്തിന് മികച്ച തീരദേശ ബീച്ച് റിസോര്‍ട്ട് അവാര്‍ഡും ലഭിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ രംഗത്തെ അതികായന്മാരായി താര കുടുംബം മാറുകയും ചെയ്തു.

മാത്രമല്ല, ചെന്നൈയില്‍ അംബികയ്ക്കും രാധയ്ക്കും ഒരു സ്റ്റുഡിയോ ഉണ്ട്. 25 ഏക്കര്‍ പറമ്പിലാണ് അവരുടെ സ്റ്റുഡിയോ നില്‍ക്കുന്നത്. കുറെയേറെ വീടുകളും ഉണ്ട് ചെന്നൈയില്‍ അവര്‍ക്ക്. അംബിക രാധ എന്ന പേരില്‍ ഒരു തെരുവ് വരെയുണ്ട് ചെന്നൈയില്‍. അവിടെയുള്ള ബംഗ്ലാവിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇതിനെല്ലാം ഒപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസും ഉണ്ട്. ദിണ്ടുഗല്ലില്‍ ഒരു മില്ലും ഉണ്ട്. രാധയുടെ ഏറ്റവും വലിയ ആഗ്രഹം അവരുടെ രണ്ട് പെണ്‍മക്കളെയും സിനിമ നടിയാക്കണം എന്നുള്ളതായിരുന്നു. രണ്ടുപേരെയും നടിയാക്കി എങ്കിലും സിനിമയില്‍ അമ്മയെ പോലെ ശോഭിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. എല്ലാ സിനിമകളിലും നായികമാരെ ഫിക്സ് ചെയ്യുന്നത് അവര്‍ വിജയിച്ച ഏതേലും പടത്തിലെ നായിക ആണോ എന്ന് നോക്കിയാണ്. അങ്ങിനെ വന്നതുകൊണ്ടാണ് രാധയുടെ രണ്ടുപെണ്‍മക്കള്‍ക്കും സിനിമയില്‍ ശോഭിക്കാന്‍ കഴിയാതെ പോയതും. അങ്ങനെയാണ് മകളുടെ വിവാഹം തീരുമാനിച്ചതും.

എങ്കിലും കുടുംബം അംബികയും രാധയും ഒരു സഹോദരനും അടങ്ങുന്ന ഇത്രയേറെ സ്വത്തുക്കളുള്ള അവരുടെ കുടുംബത്തിലെ ഒരു കല്യാണം കെങ്കേമമാക്കുക എന്നത് അവരെ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാണ്. 500 പവന്റെ സ്വര്‍ണവും മറ്റനേകം സ്വത്തുക്കളും മകള്‍ക്ക് കൊടുത്താണ് രാധ മകളുടെ വിവാഹം നടത്തിയത്. അതിനു പിന്നിലും രാധയുടെ ബിസിനസ് ബുദ്ധിയാണ്. 500 പവന്റെ സ്വര്‍ണം കൊടുത്ത് രാധ മകളെ കെട്ടിച്ചിട്ടുണ്ട് എങ്കില്‍ മരുമകന്‍ ഉറപ്പായും ഒരു 500 കോടിയ്ക്ക് മുകളില്‍ സ്വത്തുക്കളുള്ള വ്യക്തിയായിരിക്കും. അതിന് അനുസരിച്ചുള്ള ജോലിയും യോഗ്യതയും കാണും. കാരണം, സാധാരണ കാശുകാരന് ഒന്നും രാധ മോളെ കെട്ടിച്ചു കൊടുക്കുകയോ മരുമകന്‍ ആക്കുകയോ ചെയ്യില്ല.

അയാള്‍ ഒരു സിനിമ നടന്‍ ഒക്കെ ആയിരുന്നെങ്കില്‍ അയാളുടെ സ്വത്തു വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നേനെ. എങ്കിലും ഒരു വിഐപി കുടുംബത്തില്‍ ആണ് രാധ മോളെ കെട്ടിച്ചു വിട്ടത്. അംബാനി കുടുംബത്തില്‍ ഒക്കെ പെണ്ണ് കൊടുക്കും പോലെ തന്നെ. അതേസമയം, കോടികള്‍ സമ്പാദിക്കുക മാത്രമല്ല, സമ്പാദിക്കുന്ന കാശിനെല്ലാം കൃത്യമായി ടാക്സ് അടയ്ക്കുകയും ചെയ്യുന്ന കുടുംബമാണ് രാധയുടേത്.  

Read more topics: # രാധ
ACTOR RADHA DAUGHTER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES