Latest News

അകാംക്ഷയും സസ്‌പെന്‍സും നിറച്ചെത്തിയ അഞ്ചാം പാതിരാ ട്രെയിലറിന് വരവേല്പ്പുമായി ആരാധകര്‍; മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് മികച്ച പ്രതികരണം

Malayalilife
അകാംക്ഷയും സസ്‌പെന്‍സും നിറച്ചെത്തിയ അഞ്ചാം പാതിരാ ട്രെയിലറിന് വരവേല്പ്പുമായി ആരാധകര്‍; മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് മികച്ച പ്രതികരണം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന അഞ്ചാം പാതിരയുടെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. പ്രേക്ഷകരില്‍ ആകംക്ഷ നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തിയിരിക്കുന്നത്.

മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് അഞ്ചാം പാതിര. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരിവയ്ക്കുന്നു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പറയാതെ പറഞ്ഞു പോകുന്നുണ്ട് ട്രെയ്ലറില്‍. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ഇടം നേടി. പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്ന തരത്തിലുള്ളതാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും.

അന്‍വര്‍ ഹുസൈന്‍ എന്നാണ് അഞ്ചാം പാതിരായില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആയിരിക്കും അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന ഖഥാപാത്രങ്ങളായെത്തുന്നു. ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരായുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.

ANJAAM PATHIRAA Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES