മലയാള സിനിമയിലെ എഡിറ്റിംഗ് രംഗത്തെ പ്രമുഖനായ ഡോണ്‍മാക്സ് ഒരുക്കുന്ന 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ HDR ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെന്‍ ആണ് ചിത്രത്തില്‍ നായകന് ആകുന്നത്.
ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ് വര്‍ക്കുകളും ചര്‍ച്ച ചെയ്യുന്ന ഹൈ ടെക്ക് ത്രില്ലറാണ് ചിത്രം.ഷാജു ശ്രീധര്‍, ശരണ്‍ജിത്, ബിബിന്‍ പെരുമ്പള്ളി, സുജിത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനംഇഷാന് ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. പ്രൊജക്ട് ഡിസൈന്‍: ബാദുഷ എന്‍. എം, പി ആര് ഒ: പി. ശിവപ്രസാദ്,