മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ. 'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജൂലൈ 15നാണ് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്ക് റിലീസ് ചെയ്യുന്നത്. ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഫഹദ് ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് പല കാലഘട്ടങ്ങളിലായി പറഞ്ഞ് പോകുന്ന കഥയായതിനാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ശാരീരികമായ മാറ്റങ്ങളും ഇതിന് വേണ്ടി വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രായമായ സുലൈമാന്റെ രൂപം എങ്ങിനെയാണ് തീരുമാനിച്ചതെന്ന് ഫഹദ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.
സൂലൈമാന് പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഭാരം കൂടിയ ശരീരമായേക്കും എന്നതിനാല്‍ ഫഹദിനോട് ശരീരഭാരം കൂട്ടാന്‍ മഹേഷന്‍ നാരായണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്ന് മഹേഷ് നാരായാണനോട് പറയുകയായിരുന്നു. പ്രായമായ സുലൈമാനെ കാണിക്കുന്നതിന് ഫഹദിനോട് ഭാരം കൂട്ടാന്‍ പറയരുതെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതേ തുടര്‍ന്നാണ് നിലവിലെ സുലൈമാന്റെ രൂപത്തില്‍ എത്തിപ്പെട്ടതെന്നാണ് ഫഹദ് ലൈവില്‍ പറഞ്ഞത്.