മലയാള സിനിമ പ്രേമികളുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. മോഹൻലാൽ- ജഗതി- രേവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടാത്ത ഒരു സംഭവം സിനിമയുടെ ചിത്രീകരണവേളയിൽ അരങ്ങേറിയിരുന്നു . ജീവൻ പോലും നഷ്‌ടമാകുമെന്ന വിചാരിച്ച സമയത്ത് സാക്ഷാൽ മോഹൻലാൽ അത്ഭുതകരമായി രക്ഷപ്പെട്ട ആ സംഭവം ഓർത്തെടുക്കുകയാണ് നടൻ നന്ദു. ഒരു മാധ്യമത്തിന് വർഷങ്ങൾക്ക് മുന്നേ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന് മുകളിലെ സോംഗ് സീക്വൻസ്. ചിത്രീകരണത്തിനിടയിൽ അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) പെട്ടെന്ന് ‘ലാലേ കുനിയൂ’…എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ ഒരാൾ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാൽ, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക.
അങ്ങനെ ലാലേട്ടൻ ചോദിച്ചിരുന്നെങ്കിൽ നമുക്കിന്ന് മോഹൻലാലിനെ നഷ്‌ടമായി പോയേനെ. ഇലക്‌ട്രിക് ലൈൻ ആയിരുന്നു പിറകിൽ. ലാലേട്ടന്റെ മുടിയിൽ തട്ടികൊണ്ടാണ് അത് കടന്നു പോയത്. സകലപേരും സ്‌തബ്‌ധരായി നിന്നു പോയി. ലാലേട്ടന്റെ റിഫ്ളക്‌സ് ആക്ഷൻ ഗംഭീരമായിരുന്നു.