Latest News

ഉണ്ണി മുകുന്ദനോട് മിണ്ടാറില്ലായിരുന്നു; അത്രയും നിസ്സാരമായ ഒരു പ്രശ്‌നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്; പിണക്കം അവസാനിച്ചത് പത്ത് വര്‍ഷത്തിനിപ്പുറം എന്ന് രാഹുൽ മാധവ്

Malayalilife
  ഉണ്ണി മുകുന്ദനോട് മിണ്ടാറില്ലായിരുന്നു; അത്രയും നിസ്സാരമായ ഒരു പ്രശ്‌നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്; പിണക്കം അവസാനിച്ചത് പത്ത് വര്‍ഷത്തിനിപ്പുറം എന്ന് രാഹുൽ മാധവ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് രാഹുൽ മാധവ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ഭാഗിയവും ഈ താരപുത്രന് ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിൽ വച്ച് നടൻ ഉണ്ണി മുകുന്ദനുമായി   ഉണ്ടായ പിണക്കം പത്ത് വര്‍ഷം നീണ്ടു നിന്ന് എന്നാണ് താരം പറയുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്  രാഹുല്‍ മാധവ്.

 അത്രയും നിസ്സാരമായ ഒരു പ്രശ്‌നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ ആ പിണക്കം സംസാരിച്ച് പരിഹരിക്കേണ്ടിയിരുന്നുവെന്നാണെന്നും രാഹുല്‍ വ്യക്തമാക്കി.

ട്വല്‍ത്ത് മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടര്‍ഫുള്‍ പേഴ്‌സണാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Actor Rahul madhav words about unni mukundan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES