മലയാളത്തിലും മറ്റ് ഭാഷകളിലും എനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്; എന്നെ എക്‌സൈറ്റ് ചെയ്ത അവരോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന അതിയായ അഗ്രഹമുണ്ട്: റോഷന്‍ മാത്യൂ

Malayalilife
topbanner
മലയാളത്തിലും മറ്റ് ഭാഷകളിലും എനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്; എന്നെ എക്‌സൈറ്റ് ചെയ്ത അവരോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന അതിയായ അഗ്രഹമുണ്ട്:  റോഷന്‍ മാത്യൂ

ലയാള സിനിമ പ്രേമികൾക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രിയങ്കരനായി മാറിയ താരമാണ്  റോഷന്‍ മാത്യൂ.  നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നായകനായും തിളങ്ങിയിരുന്നു.  എന്നാൽ ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലുമടക്കം റോഷന്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ തന്നെ കപ്പേള എന്ന ചിത്രവും ലോക്ഡൗണില്‍ നിര്‍മ്മിച്ച സീ യൂ സൂണ്‍ എന്ന സിനിമയ്ക്കും വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയത്. എന്നാൽ ഇപ്പോൾ ഇനി വരാന്‍ പോകുന്ന സിനിമകളെ കുറിച്ചും ലോക്ഡൗണില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

മലയാളത്തിലും മറ്റ് ഭാഷകളിലും എനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്. ഒപ്പം അഭിനയിക്കണമെന്ന് തോന്നിയ താരങ്ങള്‍, സംവിധായകര്‍, ടെക്‌നിഷ്യന്മാര്‍, തുടങ്ങി എന്നെ എക്‌സൈറ്റ് ചെയ്ത അവരോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന അതിയായ അഗ്രഹമുണ്ട്. വരുന്ന കഥാപാത്രങ്ങള്‍ നിലവില്‍ അവസാനം ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ എന്ന് നോക്കും. ഒരു നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളതാണ് മുന്‍ഗണന. അതിപ്പോള്‍ മുന്‍പും അങ്ങനെയാണ് ഓരോ തിരഞ്ഞെടുപ്പും നടത്തുന്നത്.

ലോക്ഡൗണ്‍ ആയപ്പോള്‍ കുറേ കാലം അടുപ്പിച്ച് വീട്ടില്‍ ഇരുന്നപ്പോള്‍ ഹോം സിക്‌നസ് ഉണ്ടായി. അതിനെയെല്ലാം ബാലന്‍സ് ചെയ്തു വര്‍ക്കിലേക്ക് മാത്രം ശ്രദ്ധ കൊണ്ട് വരണം. പണ്ട് എന്തൊക്കെ ചെയ്തിരുന്നു ഇപ്പോള്‍ അതേ പോലെയോ അല്ലെങ്കില്‍ അതിനെക്കാള്‍ നന്നായി ചെയ്യാനോ ശ്രമിക്കണം. സിനിമ ഒരിക്കലും നിന്ന് പോകുന്നതല്ല. സിനിമ, നാടകം തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ ഒരിക്കലും അതിനെ ജോലിയായിട്ടല്ല കാണുന്നത്. പാഷനുള്ളവരാണ് സിനിമയിലും നാടകത്തിലും അണിയറയിലും മുന്നണിയിലും പ്രവര്‍ത്തിക്കുന്നത്.

അതില്‍ നിന്ന് വരുന്ന വരുമാനമെല്ലാം സെക്കന്‍ഡറിയാണ്. അതുകൊണ്ട് തന്നെ എന്ത് തരത്തിലുള്ള പ്രതിസന്ധികള്‍ വന്നാലും അതിനെ മറി കടക്കും. എന്തൊക്കെ സംഭവിച്ചാലും നമുക്ക് ആര്‍ട്ട് വേണം. സിനിമ പുസ്തകം തുടങ്ങിയവയെല്ലാം നമുക്ക് ആവശ്യമുള്ളതാണ്. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അതിനെയെല്ലാം മറികടക്കാനുള്ള വഴികള്‍ നമ്മള്‍ കണ്ടുപിടിക്കും. സിനിമകള്‍ പഴയരീതിയില്‍ തിരിച്ച് വരും. അല്ലെങ്കില്‍ അതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ്.

2020 ലെ ലോക്ഡൗണ്‍ എല്ലാവരെയും ബാധിച്ചത് പോലെ എന്നെയും ബാധിച്ചിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ സമ്മാനിച്ച വര്‍ഷം കൂടിയായിരുന്നു. കപ്പേള തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴെക്കും തിയറ്ററുകള്‍ അടച്ചിരുന്നു. ഒടിടി യില്‍ റിലീസ് ചെയ്തപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച പ്രേക്ഷകരിലേക്ക് ചിത്രമെത്തി. നല്ല പ്രതികരണവും ലഭിച്ചു. സിനിമയിലെ പ്രതിസന്ധിക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയ സീ യൂ സൂണില്‍ പ്രധാന വേഷം ചെയ്യാനും സാധിച്ചു. മഹേഷ് നാരായണനും ഫഹദിനുമൊപ്പം വര്‍ക്ക് ചെയ്യണമെന്ന് കുറേ കാലമായി ആഗ്രഹിച്ചതായിരുന്നു.

Actor Roshan Mathew words about cinema

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES