Latest News

സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

Malayalilife
സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍;  നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

 നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ താരത്തെ സബ്ജയിലിൽ കഴിഞ്ഞു വരുകയായിരുന്നു.  ഹൈക്കോടി ഇപ്പോൾ താരത്തിന് സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം നല്‍കിയത്. ഭാര്യയും പിതാവും ചേർന്ന് കോടതിയിൽ ആവശ്യമായ ചികിത്സ നല്‍കണമെന്ന്  സത്യവാങ്മൂലം നല്‍കണമെന്ന് കോടതി അറിയിച്ചു.

ശ്രീജിത് രവി ജാമ്യ ഹര്‍ജിയില്‍ തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ്  വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ  തുടര്‍ച്ചയായ ജയില്‍വാസം ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്ബും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഏഴാം തിയതിയാണ് അറസ്റ്റു ചെയ്തത്. പൊലീസ് പോക്സോ കേസ്  കുട്ടികള്‍ നല്‍കിയ പരാതിയില്‍  റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കില്‍ വച്ച്‌ ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം.

Read more topics: # Actor Sreejith Ravi granted bail
Actor Sreejith Ravi granted bail

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES