രണ്ട് പേരോട് എനിക്കിപ്പോഴും പ്രണയമാണ്; വെളിപ്പെടുത്തലുമായി നടൻ സുരേഷ് ഗോപി

Malayalilife
topbanner
  രണ്ട് പേരോട് എനിക്കിപ്പോഴും പ്രണയമാണ്; വെളിപ്പെടുത്തലുമായി നടൻ സുരേഷ് ഗോപി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മികച്ച ഒരു ഗായിക കൂടിയാണ് രാധിക. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെ അവതാരകനായ സുരേഷ് ഗോപി തന്റെ അറിവുകളും അനുഭവങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. 

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ സിനിമയില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാൽ ഇപ്പോൾ താരം തനിക്ക് ചില കാര്യങ്ങളോട് പ്രത്യേകം പ്രണാമം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

തനിക്ക് ചില കാര്യങ്ങളോട് പ്രേത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താൻ അമേരിക്കയിൽ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്പോലെ തനിക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.

കാർ പ്രിയപ്പെത്തതാണ് അത് ആർക്കും അങ്ങനെ ഓടിക്കാൻ കൊടുക്കാറില്ല എന്നാൽ മകനും അളിയനും ഇടക്ക് ഓടിക്കാറുണ്ട്. വീട്ടിൽ വളർത്തുന്ന റോസാപൂവിനോടും നന്ത്യാർവട്ടത്തിനോടും ഒരു പ്രേത്യേക ഇഷ്ടമുണ്ട് താൻ തന്നെ ഡിസൈൻ ചെയ്ത വീടിന്റെ സ്റ്റെയർകേസിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Actor Suresh Gopi reveals about the love

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES