Latest News

ശ്വസനത്തിലൂടെ മൂക്കും വായും തമ്മിൽ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുർഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ശ്വസനത്തിലൂടെ മൂക്കും വായും തമ്മിൽ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുർഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ മേഘലയില്‍ തന്റെതായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ച വ്യകതി കൂടിയാണ് ഹരീഷ് പേരടി. താരത്തെ തേടി നിരവധി ചിത്രങ്ങളാണ് എത്തിയിരുന്നതും. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കോവിഡ് കാലം ആരംഭിച്ചതോടെ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതായി എന്നും തന്റെ  ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു തുടങ്ങിയവയാണ് അദ്ദേഹം കുറിപ്പിലൂടെ പങ്കുവച്ചത്. 

ഹരീഷിന്റെ കുറിപ്പിലൂടെ ...

എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു...ശ്വസനത്തിലൂടെ മൂക്കും വായും തമ്മിൽ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുർഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു...കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാൻ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..എന്റെ മാതൃഭാഷ വായിലെ തിരശീലയിൽ തട്ടി മറ്റെന്തോ ശബ്ദമായി മാറാൻ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു...മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാൻ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തിൽ ജീവൻ നിലനിർത്താൻ വേണ്ടി വായിൽ കോണകം കെട്ടി നടക്കാൻ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി ...

Actor hareesh peradi fb post about corona

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES