Latest News

മമ്മുക്കയേയും ലാലേട്ടനെയും വിടാം; അവര്‍ക്ക് പ്രായമായില്ലെ; യുവതാരങ്ങള്‍ കെ റെയില്‍ വിഷയത്തില്‍ അഭിപ്രായം പറയണം; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
മമ്മുക്കയേയും ലാലേട്ടനെയും വിടാം; അവര്‍ക്ക് പ്രായമായില്ലെ; യുവതാരങ്ങള്‍ കെ റെയില്‍ വിഷയത്തില്‍ അഭിപ്രായം പറയണം; കുറിപ്പ് പങ്കുവച്ച്  ഹരീഷ് പേരടി

ലയാള സിനിമയിലെ താരങ്ങള്‍ കെ റെയില്‍ വിഷയത്തില്‍  അഭിപ്രായം പറയണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.  കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങള്‍ വാ തുറക്കണമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.

ഹരീഷിന്റെ കുറിപ്പിലൂടെ ...

മമ്മുക്കയേയും ലാലേട്ടനെയും വിടാം വർക്ക് പ്രായമായില്ലെ കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ, പ്രിഥിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം കാരണം മലയാള സിനിമയിൽ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ മലയാള സിനിമയിൽ അഭിനയിച്ച് കുടുംബപോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കു നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബിൽ കയറ്റാൻ വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്എന്റെ അഭിപ്രായം-കെ.റെയിൽ വേണം പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്.

Actor hareesh peradi words about k rail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES