മലയാള സിനിമ പ്രേമികൾക്ക് ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം ഓരോ വിഷയത്തെ കുറിച്ചും ഉള്ള തന്റെതായ നിലപാടുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ദ്രൗപദി മുർമുവിനും നഞ്ചിയമ്മയ്‌ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുത് എന്ന് ഒരു കുറിപ്പിലൂടെ തുറന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്… ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം കുത്തികളായി..
അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല…അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്…ജാഗ്രതൈ..