ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് സീരിയല്‍ നടന്‍ സാജന്‍ സൂര്യയുടെ കുടുംബം. മിനിസ്‌ക്രീനിലെ ചാക്കോച്ചന്‍ എന്നറിയപ്പെടുന്ന സാജന്‍ അഭിനേതാവാകും മുന്നേ തന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ്. രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന നടന്‍ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലേക്ക് ചുവടുവച്ചപ്പോഴും തന്റെ തൊഴിലിന് ഒരു കേടുപാടും വരുത്താതെ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാണ് അതോടൊപ്പം അഭിനയവും താരം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കള്‍ക്കും ഒപ്പം ഒരു മികച്ച ഗൃഹനാഥനായും ജീവിക്കുന്ന സാജന്‍ ഇപ്പോഴിതാ, തന്റെ മൂത്തമകളുടെ വിശേഷം പങ്കുവച്ചതാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങളും വീഡിയോകളും സഹികം നടന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയാ കുറിപ്പ് ഇങ്ങനെയാണ്.
Play School-ല്‍ കൊണ്ടാക്കിയപ്പോള്‍ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച @nr_itya മാളു, Degree പാസ്സായപ്പോള്‍ 'Best Talented Student of BSc Psychology, Rajagiri College ' എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ PROUD അച്ഛനും അമ്മയും ആക്കി. മീനുവിന് Role Model ഉം ആയി. ഇവിടെ Join ചെയ്യാന്‍ ഞങ്ങളെ സഹായിച്ച @joby_kannampadam ചേട്ടനും Ancil Sister-നും ചെറിയ കാര്യങ്ങള്‍ക്കുപോലും ഓടിയെത്തിയ എന്റെ പ്രിയ സുഹൃത്തുകള്‍ Gireesh Chandran , Sunil Kundara , Reju Chandran , @arungraghavan നും ഹൃദയം നിറഞ്ഞ നന്ദി ???? @sajanvinitha #proud #proudfather?? #proudmother #proudmommoment #proudmommymoment #madeproud എന്നീ ഹാഷ്ടാഗുകളോടെയാണ് നടന്‍ മകളുടെ വിശേഷം പങ്കുവച്ചത്.
നല്ലൊരു നര്‍ത്തകി കൂടിയായി മാളവിക കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്) ല്‍ നിന്നുമാണ് സൈക്കോളജിയില്‍ ബിഎസ്.സി പഠനം പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷത്തെ പഠനം കഴിഞ്ഞ് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം ഫാദേഴ്സ് ഡേ സെലിബ്രേഷന്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇപ്പോള്‍ ആരാധകരിലേക്ക് എത്തുന്നുണ്ട്. ഇന്നലെ ജൂണ്‍ 15ാം തീയതിയായിരുന്നു ഫാദേഴ്സ് ഡേ ആയി ആചരിച്ചിരുന്നത്. സോഷ്യല്‍ മീഡിയ നിറയെ അതിന്റെ വിശേഷങ്ങള്‍ നിറയവോണ് അച്ഛന് സര്‍പ്രൈസായി ഭാര്യയും രണ്ടു പെണ്മക്കളും ചേര്‍ന്ന് കേക്ക് എത്തിച്ചത്. പെട്ടെന്ന് കേക്ക് കണ്ടപ്പോള്‍ ഇന്നാരുടെ പിറന്നാളാ എന്നു പോലും അദ്ദേഹം ചോദിക്കുന്നതു വീഡിയോയില്‍ കാണാം. പിറന്നാള്‍ അല്ലച്ഛാ.. ഇന്ന് ഫാദേഴ്സ് ഡേ ആണ്.. എന്ന് മകള്‍ പറയുമ്പോള്‍ ഇന്നോ എന്ന് അദ്ദേഹം ചോദിക്കുന്നതും തുടര്‍ന്ന് സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം.
സ്വന്തം ജോലിയും കരിയറും എല്ലാം ഉപേക്ഷിച്ചാണ് നടന്റെ ഭാര്യ വിനീത മക്കളുടെ കാര്യം നോക്കി വീട്ടമ്മയായി ജീവിക്കുന്നത്. ഭര്‍ത്താവിന്റെ തിരക്ക് കണക്കിലെടുത്ത് രണ്ടുപേരും ജോലി ചെയ്താല്‍ കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ഭര്‍ത്താവിന്റെ ഇഷ്ടവും കരിയറും എല്ലാം നോക്കി സാജനൊപ്പം നര്‍ത്തകി കൂടിയായ വിനീത നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികളായ മാളവിക, മീനാക്ഷി എന്നിവരാണ് സാജന്റെയും വിനീതയുടെയും മക്കള്‍. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശന്‍ നായരായിരുന്നു സാജന്റെ അച്ഛന്‍. സര്‍വ്വീസിലിരിക്കെ മരിച്ച അച്ഛന്റെ ജോലിയാണ് സാജന് ലഭിച്ചത്.