Latest News

അഞ്ചാം പാതിര താരം ജിനു ജോസഫ് അച്ഛനായി; ചിത്രം പങ്കുവച്ച് താരം

Malayalilife
അഞ്ചാം പാതിര താരം ജിനു ജോസഫ് അച്ഛനായി; ചിത്രം പങ്കുവച്ച് താരം

ഞ്ചാം പാതിര  എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ജിനു ജോസഫ്.  ശ്രദ്ധേയ പ്രകടനമായിരുന്നു താരം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാഴ്ച്ച വച്ചിരുന്നത്.  മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ  സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക്  വന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.  കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്‌ മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ്. ലിയാ സാമുവലാണ്  ജിനു ജോസഫിന്റ ഭാര്യയുടെ പേര്.  അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ കുഞ്ഞ് ഉണ്ടായതിനെറ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ എത്തിയിരുന്നു.  ജിനു ജോസഫിന്റെ പോസ്റ്റിന് താഴെ സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക്ക് അബു, പരാരി മുഹ്‌സിന്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തി.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്.  തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളിലും നടന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു.  നടന്റെതായി  ഇയ്യോബിന്റെ പുസ്‌കത്തിലെ ഇവാന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Read more topics: # Actor jinu joseph became a father
Actor jinu joseph became a father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES