Latest News

ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഞങ്ങളുടെ ഭാഗത്തു നിന്നു ആ നീക്കം: മോഹൻലാൽ

Malayalilife
 ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു തന്നെയാണ്  ഞങ്ങളുടെ ഭാഗത്തു നിന്നു ആ നീക്കം: മോഹൻലാൽ

ലയാളത്തിന്റെ പ്രിയ നടനാണ് മോഹൻലാൽ. നിരവധി കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നതും. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ചിത്രീകരണം  കോവിഡ് മാനദണ്ഡങ്ങൾ എല്ലാം  പാലിച്ച്   ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ചിത്രം ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ച് മോഹൻലാൽ  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ്  സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. 

ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്. എത്രയോ പേരുടെ ജീവിതമാണു സിനിമ. എവിടെ നിന്നെങ്കിലുമൊരു ശക്തമായ നീക്കമുണ്ടായാൽ ഈ പ്രതിസന്ധിയിലും പലരുടെയും ജീവിതത്തിന് ആശ്വാസമാകുമെന്നു തോന്നി. ആ നീക്കം ഞങ്ങളുടെ ഭാഗത്തു നിന്നു തന്നെയാകട്ടെ എന്നു കരുതി. മറ്റു പലരും ഇതിനു തയ്യാറായി എന്നതും സന്തോഷം.

സെറ്റിലെ ഒരാൾക്കു രോഗം വന്നാൽ എല്ലാവരും ജോലി നിർത്തേണ്ടി വരും. എല്ലാ സുരക്ഷയും പാലിച്ചാണു ഷൂട്ട് ചെയ്യുന്നത്. ലോകത്തു പലയിടത്തും തിയേറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകളില്ലാത്തതിനാൽ ആളില്ല. നമ്മുടെ നാട്ടിൽ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തു നിൽക്കും. എത്ര കാലമാണു പേടിച്ച് അകത്തിരിക്കുക ?

എനിക്കോ ആന്റണിക്കോ കുറച്ചുകാലം അകത്തിരിക്കാവുന്നതേയുള്ളു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട എത്രയോ പേരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. ഇത്രയും കാലം കൂടെനിന്ന അവരെയാണു ഞങ്ങൾ ഓർക്കുന്നത് എന്നുമാണ്  താരം പറയുന്നത്. 

Actor mohanlal words about the movie shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES