മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നന്ദു. നിരവധി സിനിമകളിലിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അടൂര്‍ ഒരുക്കിയ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്‍റെ അഭിനയ സമയത്തെ മനോഹരമായ നിമിഷത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
'അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങളിലെ കഥാപാത്രം തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം. ആ കഥാപാത്രമാണ് തന്നെ സ്പിരിറ്റിലേക്ക് കൊണ്ടെത്തിച്ചത്. ആ സിനിമയില്‍ ഒരു ചോറ് ഉണ്ണുന്ന സീന്‍ ഉണ്ട്. രാത്രി ആയിരുന്നു ഷൂട്ട്. അടൂര്‍ സാര്‍ പറഞ്ഞു 'നന്ദു വൈകിട്ട് ചായ ഒന്നും കുടിക്കേണ്ട നമുക്ക് രാത്രി ഷൂട്ട് ഉണ്ട്'. ഞാന്‍ അങ്ങനെ ഒന്നും കഴിച്ചില്ല. ഏഴ് മണിക്കായിരുന്നു ഷൂട്ട്. ആഹാരം ആര്‍ത്തിയോടെ കഴിക്കുന്ന ഒരു സീന്‍ ആണ്. ആ സീനില്‍ കാണിച്ച ആഹാരം ഫുള്‍ ഞാന്‍ കഴിച്ചത് തന്നെയാണ്. ഇപ്പോഴും എല്ലാവരും ചോദിക്കും ആ സീനിനെക്കുറിച്ച്. അതിന്റെ ഡബ്ബിങ് സമയത്തും വീണ്ടും അതുപോലെ ചോറ് കഴിക്കേണ്ടി വന്നു. അതുപോലെ സൗണ്ട് എഫ്ഫക്റ്റ് കിട്ടാന്‍ വേണ്ടി, ഞാന്‍ ചെന്നപ്പോള്‍ ചിത്രാഞ്ജലിയുടെ ഫ്ലോറില്‍ ഇലയൊക്കെ ഇട്ടു ചോറ് വിളമ്ബി വച്ചേക്കുവാണ്, ചോറ്, സാമ്ബാറ് പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു.
സൗണ്ട് എന്‍ജിനീയര്‍ ഹരിച്ചേട്ടന്‍ കമന്റിട്ടടിച്ചു'ഈ സ്റ്റുഡിയോയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ ഇരുന്നു ആഹാരം കഴിക്കുന്നത്, ഇവിടെ ഇരുന്നു ചായപോലും ആരും കുടിക്കാറില്ല'. ഞാന്‍ അവിടെ കഴിക്കാന്‍ ഇരുന്നു. ചോറില്‍ കൈ വച്ചപ്പോഴേ അടൂര്‍ സാര്‍ പറഞ്ഞു ഇപ്പൊ കഴിക്കാന്‍ പറ്റില്ല, ഈ ഫ്ലോറില്‍ തടിയാണ് ഇട്ടിരിക്കുന്നത്, അപ്പൊ കൈ വയ്ക്കുമ്ബോള്‍ കിട്ടുന്ന സൗണ്ട് 'ഡും' എന്നാണു, ഒരിക്കലും തറയില്‍ തൊടുമ്ബോ 'ഡും' എന്ന സൗണ്ട് കേള്‍ക്കില്ല എന്ന്. പിന്നെ ഫ്ലോര്‍ ഒക്കെ മാറ്റി, സിമന്റ് തറയില്‍ ഇലയിട്ടാണ് കഴിച്ചത്, സ്ക്രീനില്‍ നോക്കി അതെ സീക്വന്‍സില്‍ ആണ് കഴിച്ചത്. അത്രയ്ക്ക് പെര്‍ഫെക്‌ഷന്‍ നോക്കുന്ന സംവിധായകന്‍ ആണ് അദ്ദേഹം.' നന്ദു പറയുന്നു.
ചിത്രത്തിന്‍റെ സെന്‍സറിങ് നടക്കുന്ന സമയത്തു സെന്‍സര്‍ ബോര്‍ഡ് മെമ്ബര്‍ പറഞ്ഞ രസകരമായ കമന്റും താരം പങ്കുവച്ചു. 'നന്ദുവിന്റെ കഥാപാത്രം കണ്ടു ഇരുന്നു സെന്‍സര്‍ ചെയ്യാന്‍ വലിയ പാടായിരുന്നു, സെന്‍സര്‍ ഓഫീസര്‍ പറഞ്ഞു നമുക്ക് ബ്രേക്ക് എടുത്തു ഊണ് കഴിച്ചിട്ട് ബാക്കി കാണാം, ഇയാള്‍ തിന്നുന്നത് കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങിപ്പോയി എന്ന്. ഈ സീക്വന്‍സ് വരുമ്ബോഴേ വിശക്കും എന്ന് പറഞ്ഞ ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. ആ സിനിമ ഒരു വലിയ അനുഭവം ആയിരുന്നു എന്നും നന്ദു വ്യക്തമാക്കി.