Latest News

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ ആരോഗ്യ നിലയിൽ പുരോഗതി

Malayalilife
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ ആരോഗ്യ നിലയിൽ പുരോഗതി

മലയാളികൾക്ക് ഏറെ സുപരിചിതനായ  നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രന്റെ ആരോഗ്യ നിലയിൽ പുരോഗതി. മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് വൈക്കത്തെ  ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിൽ കഴിയുകയാണ്.  നിരവധി സിനിമകളിൽ തിരക്കഥയും സംഭാഷണവുമെഴുതിയ അദ്ദേഹം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

 “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ  താരം കൂടിയാണ് പി ബാലചന്ദ്രന്‍. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ തിരക്കഥാകൃത്താണ് കൂടിയാണ് അദ്ദേഹം.  2012ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പരുസ്‌കാരം നേടിയ ഇവന്‍ മേഘരൂപന്‍ എഴുതി സംവിധാനം ചെയ്തത് ബാലചന്ദ്രനാണ്. അദ്ദേഹം തിരക്കഥയെഴുതിയ മറ്റ് ചിത്രങ്ങള്‍ ഉള്ളടക്കം, പവിത്രം, പുനരധിവാസം തുടങ്ങിയവയാണ്.

നാടക രചയിതാവ്, അധ്യാപകന്‍, നിരൂപകന്‍ എന്നീ മേഖലകളിലും സിനിമ-നാടക രംഗങ്ങളില്‍ സജീവമായ ബാലചന്ദ്രന്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും പി ബാലചന്ദ്രൻ ഏറ്റുവാങ്ങിയിരുന്നു.

Actor p balachandran health is improving

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES