Latest News

ലാൽ സാർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെപ്പോലുള്ളവരെ ഹാൻഡിൽ ചെയ്യേണ്ടി വന്നിട്ടില്ല; ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ അസ്വസ്ഥതയോടെ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടില്ല; ട്വൽത്ത്മാൻ വിശേഷവുമായി രാഹുൽ മാധവ്

Malayalilife
 ലാൽ സാർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെപ്പോലുള്ളവരെ ഹാൻഡിൽ ചെയ്യേണ്ടി വന്നിട്ടില്ല; ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ അസ്വസ്ഥതയോടെ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടില്ല; ട്വൽത്ത്മാൻ വിശേഷവുമായി രാഹുൽ മാധവ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരം  മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്ത സിനിമ ആണ്  ട്വൽത്ത്മാൻ. ചിത്രത്തെ കുറിച്ച് മികച്ച രീതിയിലുള്ള അഭിപ്രായമാണ് പുറത്ത് വരുന്നത്    സിനിമ കണ്ടവർ എല്ലാം തന്നെ ഒരേ പോലെ തന്നെ ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ ഇരുന്ന് കണ്ട് തീർക്കാൻ പറ്റുന്ന തരത്തിലാണ് ട്വൽത്ത് മാൻ ഒരുക്കിയിരിക്കുന്നത് എന്നാണ്  അഭിപ്രായപ്പെടുന്നത്.ചിത്രത്തിൽ  ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ രാഹുൽ മാധവായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ  രാഹുൽ സിനിമാ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.

'ലാലേട്ടനൊപ്പം മുമ്പും സിനിമകൾ ചെയ്തിട്ടുണ്ട്. ജീത്തു സാർ സംവിധാനം കൂടിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. മുപ്പത് ദിവസത്തോളം എല്ലാവരും ഒരുമിച്ച് ഒരു റിസോർട്ടിൽ താമസിച്ചായിരുന്നു ഷൂട്ടിങ് അതൊക്കെ കുറെ നാളുകൾക്ക് ശേഷം സംഭവിച്ച ഒന്നായിരുന്നു.'

'ലാൽ സാർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെപ്പോലുള്ളവരെ ഹാൻഡിൽ ചെയ്യേണ്ടി വന്നിട്ടില്ല. അതേസമയം രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയാണെങ്കിൽ ഈ സ്വഭാവത്തിലുള്ളവർ വന്നാൽ തമാശയായി എടുക്കും. അതേസമയം പച്ചയ്ക്കാണെങ്കിൽ ചിലപ്പോൾ ദേഷ്യപ്പെടും.'

'ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ അസ്വസ്ഥതയോടെ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടില്ല. നല്ല സിനിമകൾ ചെയ്യണമെന്നതാണ് ആ​ഗ്രഹം. പ്രണയമോ വിവാഹമോ ഇപ്പോൾ ചിന്തയിലില്ല' രാഹുൽ‌ മാധവ് കൂട്ടിച്ചേർത്തു.

Actor rahul madhav words about movie 12th man

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES