പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിനാലുവയസായിരുന്നു. മുംബയിലെ തന്നെ അദ്ദേഹത്തിന്റെ വാടക അപ്പാര്‍ട്ടുമെന്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുളളതായും സ്ഥിരീകരിച്ചു. മൃതദേഹം ആദ്യം കണ്ടത് അപ്പാര്‍ട്ടുമെന്റിലെ കാവല്‍ക്കാരനാണ്. എന്നാൽ അവിടെ നിന്നും . ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെതാനായിട്ടില്ല. സമീര്‍ ഇവിടെക്ക് താമസം മാറിയത് അടുത്തിടെയാണ്.
യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയിൽ അഭിനയിച്ചുവക്കുകയായിരുന്നു. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. കഹാനി ഖര്‍ ഖര്‍ കീ, കബി ബഹു ദീ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ പരമ്പരകൾ. സഹതാരങ്ങളേയും ആരാധകരേയും താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിച്ചിരിക്കുകയാണ്.
താരത്തിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് പൊലീസ് അതികൃധ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഈവര്‍ഷം സുഷാന്ത് സിംഗ് രജ്പുത്ത് ഉള്‍പ്പടെ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേർ ആത്മഹത്യാ ചെയ്തിരുന്നു. സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്.