മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരപുത്രനാനാണ് നടന്‍ ഷമ്മി തിലകന്‍. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതനാകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം വിമര്‍ശന കമന്റിന് മറുപടി നല്‍കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാള്‍ വിമര്‍ശന കമന്റ്
പരിസ്ഥിതി ദിനത്തില്‍ താരം പങ്കുവെച്ച പോസ്റ്റിനാണ് പങ്കുവെച്ചത്. നടന്റെ പോസ്റ്റ് മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്‌നങ്ങളെ കുറിച്ച് ആയിരുന്നു.
'പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്‌നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ' എന്നാണ് വിമര്‍ശകന്റെ കമന്റ്. ഷമ്മി തിലകന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍' എന്നാണ് ഷമ്മിയുടെ മറുപടി.
ഷമ്മി തിലകന്റെ പോസ്റ്റ്:
ഒരു പതിറ്റാണ്ട് മുമ്ബ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്ബത്ത് കൂടിയാണ്..! ഇതിങ്ങനെ പൊട്ടിച്ചു വിറ്റ് ഒണ്ടാക്കുന്ന പണം വെട്ടി വിഴുങ്ങിയാല്‍ വിശപ്പും ദാഹവും മാറില്ലെന്ന് നാം എന്നു മനസ്സിലാക്കുന്നുവോ..; അന്നുമുതലേ നമ്മള്‍ പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങൂ. അതുവരെ, എല്ലാ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് പ്രകൃതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം..!