Latest News

'ജീവിതം നിങ്ങള്‍ക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും'; തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മഞ്ജു വാര്യര്‍

Malayalilife
'ജീവിതം നിങ്ങള്‍ക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും'; തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മഞ്ജു വാര്യര്‍

തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ ഏറ്റുവാങ്ങി. ധനുഷ് നായകനായ 'അസുരന്‍' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മഞ്ജുവിനെ ഈ അഭിമാനകരമായ അംഗീകാരം തേടിയെത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ താരം സന്തോഷം പങ്കുവെക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

'ജീവിതം നിങ്ങള്‍ക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും,' എന്നാണ് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തമിഴ്നാട് സര്‍ക്കാരിനും 'അസുരന്‍' ടീമിനും താരം പ്രത്യേകം നന്ദി പറഞ്ഞു. സിനിമയുടെ നായകനായ ധനുഷ്, സംവിധായകന്‍ വെട്രിമാരന്‍, നിര്‍മാതാവ് കലൈപുലി എസ്. താണു എന്നിവരെയും അസുരന്‍ ടീമിലെ ഓരോരുത്തരെയും മഞ്ജു നന്ദിയോടെ ഓര്‍ത്തു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് തന്നെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും നടി സ്‌നേഹം അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചത്. മഞ്ജു വാര്യരെ കൂടാതെ, മലയാളികളായ അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരും വ്യത്യസ്ത വര്‍ഷങ്ങളിലായി മികച്ച നടിയെന്ന ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ജ്യോതിക, സായ് പല്ലവി തുടങ്ങിയ നടിമാരും ഇതേ കാലയളവിലെ മികച്ച നടി പുരസ്‌കാരങ്ങള്‍ നേടി. അപര്‍ണ ബാലമുരളിയും കീര്‍ത്തി സുരേഷും പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

manju warrer tamilnadu award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES