വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളസിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം നടത്തുമെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയിലെ അധിക്ഷേപ കമന്റിന് രൂക്ഷ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. കൊടൈക്കനാലിലെ പ്രിന്‍സസ് ഹില്‍സില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചതിന് താഴെയാണ് ഷെയിനിന് മോശം പ്രതികരണം നേരിടേണ്ടി വന്നത്.
‘ഡ്രീം ഓണ്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മാരക ലഹരി പദാര്‍ത്ഥമായ മാജിക് മഷ്‌റൂം കിട്ടിയോ എന്നായിരുന്നു പരിഹാസ കമന്റ്.ഇതില്‍ പ്രകോപിതനായ ഷെയിന്‍ രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കുന്നത്. ചോദ്യവും മറുപടിയും ചേര്‍ത്ത് ‘കൊടൈക്കനാല്‍ പോയവര്‍ എല്ലാരും തീവ്രവാദികള്‍ ആണോ?’ എന്ന അടിക്കുറിപ്പോടെ ഷെയിന്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.
അതേസമയം നിരവധി പേരാണ് ഷെയിനിന്റെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തുവന്നത്. ഷെയിനിന്റെ മറുപടി ഭാഷ അതിരുകടന്നതായ വിമര്‍ശനവും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.