Latest News

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി;നാലു കയ്യും നാലു കാലുമായി ജനിച്ച കുഞ്ഞിന് സഹായവുമായി സോനൂ സൂദ്

Malayalilife
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി;നാലു കയ്യും നാലു കാലുമായി ജനിച്ച കുഞ്ഞിന്  സഹായവുമായി സോനൂ സൂദ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടൻ സോനൂ സൂദ്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്.  താരം സഹായവുമായി ഇന്നും നിരവധി പേരുടെ അരികിൽ എത്താറുമുണ്ട്. നാലു കാലും നാലു കയ്യുമായി ജനിച്ച ഒരു പെണ്‍കുട്ടിക്ക് സഹായവുമായി സോനൂ സൂദ് രം​ഗത്തെത്തിയിരുന്നു.  എന്നാൽ ഇപ്പോള്‍ കുഞ്ഞിന്റെ ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായെന്നാണ് താരം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

നാല് കയ്കളും കാലുകളുമായി ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയാണ്  ജനിച്ചുവീണത്. സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയുടെ അവസ്ഥ അറിഞ്ഞ താരം സഹായവുമായി രം​ഗത്തെത്തുകയായിരുന്നു. ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്ബത്തിക സഹായം നല്‍കിയ സോനു സൂദ്  നില്‍ക്കുകയായിരുന്നു.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയ്യാറെടുക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. എന്നാൽ ഇതിനോടകം തന്നെ കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങളും ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും സോനൂ സൂദ് പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ  കമന്റുമായി എത്തിയിരിക്കുന്നത്.
 

Read more topics: # Actor sonu sood,# helping for child
Actor sonu sood helping for child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES