Latest News

കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് മുതിര്‍ന്നിട്ടില്ല; അവര്‍ ചതി ചെയ്‌തെങ്കിലും ഞങ്ങൾ അതൊന്നും കണക്കാക്കുന്നില്ല: സുധീർ

Malayalilife
കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് മുതിര്‍ന്നിട്ടില്ല; അവര്‍ ചതി ചെയ്‌തെങ്കിലും ഞങ്ങൾ  അതൊന്നും കണക്കാക്കുന്നില്ല: സുധീർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുധീർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നു. അടുത്തിടെ താരം തന്നെ തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചതും എല്ലാം തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ചാനല്‍ പരിപാടിയില്‍ വെച്ച് നടന്‍ സുധീറും ഭാര്യ പ്രിയയും നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ വേദനിപ്പിച്ചിരിക്കു. 

 സുധീറിന്റെ വീട് കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറയുകയായിരുന്നു. എന്നാൽ അവരുടെ വരവിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. അവര്‍ അന്ന് അസാധാരണമായ ഒരു ആവശ്യവുമായാണ് വന്നത്. എന്നാൽ സുധീറും പ്രിയയും സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ലെങ്കിലും   അതിനും സമ്മതിച്ചു. ു.

രണ്ട് ആണ്‍മക്കളുള്ള സുധീര്‍ -പ്രിയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലും പഠിക്കുകയാണ്. ഒരു പെണ്‍കുട്ടി ആയിരുന്നു  പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ഉണ്ടായത്. എന്നാല്‍ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീര്‍ പറയുന്നു. സുധീര്‍-പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും കുട്ടി ഉണ്ടായതിനു ശേഷം  സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്സാപിലും ഫെയ്സ്ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്തു. ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.

  സുധീറും പ്രിയയും ഇതുവരെ പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് മുതിര്‍ന്നിട്ടില്ല. അവര്‍ ചതി ചെയ്‌തെങ്കിലും തങ്ങള്‍ അതൊന്നും കണക്കാകുന്നില്ലെന്നും ആ പുണ്യപ്രവൃത്തി മൂലമാണ് മാരകരോഗമായ ക്യാന്‍സറിനെ വരെ താന്‍ അതിജീവിച്ചതെന്നും സുധീര്‍ പറയുന്നു.

Read more topics: # Actor sudheer ,# words about daughter
Actor sudheer words about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES