കഴിഞ്ഞ ലോക്ഡൗണില്‍ നീ എത്തി; ഇപ്പോഴും നമ്മള്‍ ലോക്ഡൗണിലാണ്; തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി നടൻ ടോവിനോ തോമസ്

Malayalilife
കഴിഞ്ഞ ലോക്ഡൗണില്‍ നീ എത്തി; ഇപ്പോഴും നമ്മള്‍ ലോക്ഡൗണിലാണ്;  തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി നടൻ ടോവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ മകന്റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. 

ടോവിനോയുടെ മകൻ  തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തു. ഇന്നലെയായിരുന്നു താരത്തിന്റെ  മകന്റെ പിറന്നാള്‍.  ഹൃദയസ്പര്‍ശിയായ കുറിപ്പും താരം ചിത്രത്തിനൊപ്പം മകന് വേണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ലോക്ഡൗണിലാണ് നീ എത്തിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മള്‍ ലോക്ഡൗണിലാണെന്നാണ് ടൊവിനോ കുറിച്ചത്.
സൗബില്‍ ഷാഹിര്‍, സിജു വില്‍സണ്‍, സംയുക്ത മേനോന്‍, ഗൗതമി നായര്‍, ഗിന്നസ് പക്രു, റേബ ജോണ്‍, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തുടങ്ങി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് തഹാന് പിറന്നാള്‍ ആശംസകള്‍ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നത്. 

 ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും 2020 ജൂണ്‍ 6നാണ് ആണ്‍കുഞ്ഞ് പിറന്നത്. ഇന്നലെ മകന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ടൊവിനോ ആശംസകള്‍ അറിയിച്ചത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പിന്നീട്  താരം ആഘോഷത്തിന്റെ ചിത്രങ്ങള്‍ കൂടി പങ്കുവെക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവനാണ് താരം. നിരവധി ഫോള്ളോവെഴ്‌സും താരത്തിന് ഉണ്ട്. 

Actor tovino thomas son birthday pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES