മലയാള സിനിമ പ്രേമികളുടെ മാസിലാളിയാണ നടൻ ഉണ്ണി മുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം വിവാഹത്തെ കുറിച്ച പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കല്യാണം അങ്ങനെ കാത്തിരിന്ന്, നോക്കി കണ്ട് പിടിച്ച് കഴിക്കേണ്ട ഒരു സംഗതിയാണെന്ന് ഞാന്‍ കരുതുന്നില്ല. അത് സംഭവിയ്‌ക്കേണ്ടതാണ്. ജീവിതത്തില്‍ ചിലത് അങ്ങനെയാണല്ലോ. ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചാല്‍ നമുക്ക് കല്യാണം കഴിക്കാന്‍ സാധിയ്ക്കില്ല. ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കല്യാണം കഴിച്ചെന്നും വരും. പലരും പറഞ്ഞ് കേട്ടതാണ്. എന്റെ കാര്യത്തിലും അത് സംഭവിയ്ക്കുമ്പോള്‍ നടക്കട്ടെ എന്നാണ് എന്റെയും വിശ്വാസം.
ഉണ്ണി മുകുന്ദന്‍ കല്യാണം കഴിക്കുന്ന ആള്‍ അഭിനേത്രി ആയിരിക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ആഗ്രഹമുണ്ട് എന്നാണ് നടന്‍ പറഞ്ഞത്. പക്ഷെ അത് നടക്കുമോ ഇല്ലയോ എന്നൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഞാനൊരു വിവാഹം കഴിച്ച് കാണണം എന്ന് ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത് അമ്മയാണെന്നും നടൻ പറയുന്നു. നാളെ ഞാന്‍ കല്യാണം കഴിക്കാം എന്ന് പറയുകയാണെങ്കില്‍ ഇന്ന് തന്നെ തയ്യാറായി നില്‍ക്കും. ചുരുക്കി പറഞ്ഞാല്‍ നിലവിളക്കുമായി അമ്മ കാത്ത് നില്‍ക്കുകയാണ്.. അത് സംഭവിക്കേണ്ട താമസം മാത്രമേയുള്ളൂ.
ബ്രോ ഡാഡിയും 12 ത്ത് മാനുമാണ് അടുത്ത രണ്ട് സിനിമകള്‍. ബ്രോ ഡാഡിയില്‍ അല്പം ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ്. ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ ഒരു റോള്‍ ഉണ്ട് എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. ഞാന്‍ വളരെ ആരാധിയ്ക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വി. പൃഥ്വിയെ പോലെ ആകണം എന്നൊക്കെ ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു