ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് ഒടുവില്‍ നടന്‍ വിജിലേഷ് വിവാഹിതനായി; വധുവിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Malayalilife
ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് ഒടുവില്‍ നടന്‍ വിജിലേഷ് വിവാഹിതനായി; വധുവിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷിനെ കണ്ടവരാരും മറക്കില്ല. ചെറിയ ഒരു സീനിലെ വിജിഷേലിന്റെ കോമഡി പോലും അത്രയ്ക്കാണ് മലയാളികളുടെ മനസില്‍ പതിഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം നിരവധി അവസരങ്ങളാണ് കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപമുള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിലെ വിജിലേഷിനെ തേടിയെത്തിയത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ്. എന്നാൽ ഇപ്പോൾ താരം വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസിനെയാണ് താരം ജീവിത സഖിയാക്കിയിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ  നടന്നത്. ഇതിനോടകം തന്നെ വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.  ഇരുവരുടെയും വിവാഹനിശ്ചയം  മാസങ്ങൾക്ക് മുൻപായിരുന്നു നടന്നിരുന്നത്.  മാര്‍ച്ച് 29 ന് വിവാഹമാണെന്ന കാര്യം അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം പുറംലോകത്തെ അറിയിച്ചു. എന്നാൽ ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നായ ഇരുവര്‍ക്കും സന്തുഷ്ടമായ ഭാവി ജീവിതം ആശംസിക്കുകയാണ് സുഹൃത്തുക്കള്‍.

മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടെ വിദ്യാര്‍ത്ഥിയായും വരത്തനിലെ വില്ലന്‍ കഥാപാത്രമായുമെല്ലാം പ്രേക്ഷകരുടെ കയ്യടി നേടി ശ്രദ്ധ കേന്ദ്രമായ താരമാണ് വിജിലേഷ്. മഹേഷിന്‌റെ പ്രതികാരത്തിലെ എന്താല്ലേ എന്ന വിജിലേഷിന്റെ ഡയലോഗ് തീയേറ്ററുകളില്‍ ചിരിയുടെ പൂരമായിരുന്നു ഒരുക്കിയത്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Actor vijilesh got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES