Latest News

എല്ലാവരുടെയും മുന്നില്‍ വെച്ച് സുരേഷ് ഗോപിയെ അപമാനിച്ചു; ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; മനസ്സ് തുറന്ന് വിഎം വിനു

Malayalilife
എല്ലാവരുടെയും മുന്നില്‍ വെച്ച് സുരേഷ് ഗോപിയെ അപമാനിച്ചു; ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; മനസ്സ് തുറന്ന് വിഎം വിനു

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ സുകുമാരന്റെ വാക്കുകള്‍ കേട്ട് നടൻ  സുരേഷ് ഗോപി പൊട്ടിക്കരയുകയുണ്ടായി.  എന്നാൽ ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് വിഎം വിനു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വി എം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ, 

സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലന്‍. ജയറാം, ഉര്‍വശി, സുകുമാരേട്ടന്‍, പിന്നെ ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊല്ലാന്‍ വിടുന്ന ഭര്‍ത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം. ക്ലൈമാക്സില്‍ താക്കോല്‍ വച്ചുള്ളൊരു കളിയില്‍ ആണ് സുരേഷ് ഗോപി. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്സ്.

രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കര്‍ ഒഴിച്ച് തീകൊളുത്തി സ്വയം മരിക്കുന്നതാണ് ക്ലൈമാക്സ്. അതിന്റെ റിഹേഴ്സല്‍ മറക്കാനാകില്ല. സുരേഷ് ഗോപി, സുകുവേട്ടന്‍, ജയറാം, ഉര്‍വശി എന്നിവരാണുള്ളത്. റിഹേഴ്സലില്‍ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടു.

ഒരു തേങ്ങല്‍ ഞാന്‍ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാന്‍ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടന്‍ വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി. തമ്ബി സാര്‍ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേക്കാളൊക്കെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടന്‍ അങ്ങനെ പറയാന്‍ കാരണമായത്. നല്ല രസമായിട്ട് പെര്‍ഫോം ചെയ്യുകയായിരുന്നു സുരേഷ്. ഞാന്‍ സുരേഷിന്റെ അടുത്ത് പോയിരുന്നു. സാരല്ല എന്ന് പറഞ്ഞു. അയാള്‍ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോള്‍ എനിക്ക് നെഞ്ച് പൊട്ടിപ്പോയി. പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്പര്‍മൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാല്‍ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ സംഭവം സുരേഷിന് ഒരു വാശിയായി മാറിയിരുന്നു. അത്ര നല്ലതായിരുന്നു സുരേഷിന്റെ അഭിനയം.

Actor vm vinu words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES