മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര പൊന്നമ്പത്ത്. ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആ ഒരു ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴാക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമാണ് നടി പങ്കുവയ്ക്കാറുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകർ എറ്റ്റെടുക്കാറുണ്ട്.എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോള്‍ അനശ്വര വിവാഹത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടി തന്നെയാണ് പങ്കുവെച്ചത്. ജൂണ്‍ നാലിനാണ് അനശ്വരയുടെ വിവാഹം. അനശ്വരയുടെ പ്രതിശ്രുത വരന്‍ മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശ് ആണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂണില്‍ ആയിരുന്നു നടന്നത്.
അനശ്വരയും സിനിമയിലെത്തിയത് കലോത്സവ വേദികളില്‍ നിന്നുമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അഞ്ച് കൊല്ലം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.