സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളൊക്കെ അഹാന സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നിര്‍ണായകമായ പല ആദ്യ നിമിഷങ്ങള്‍ക്കും സാക്ഷ്യം വിഹിച്ച 2016 ലെ ഓര്‍മകള്‍ നടി പങ്കുവച്ചതാണ് ശ്രദ്ധ നേടുന്നത്.സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ 2016 ട്രെന്റിന്റെ ഭാഗമായിട്ടാണ് നടിയും മനോഹര നിമിഷങ്ങള്‍ ഓരോന്നായി പങ്കിട്ടത്.
ജീവിതത്തിലെ പലതിന്റേയും തുടക്കം 2016 ലായിരുന്നുവെന്നാണ് അഹാന പറയുന്നത്. 2016 ലെ ചിത്രങ്ങളും ഡയറിക്കുറിപ്പുകളുമെല്ലാം അഹാന പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ:തീര്‍ച്ചയായും ഏറ്റവും മികച്ച വര്‍ഷമൊന്നുമല്ല. കാരണം ജീവിതം ഇന്ന് കുറേക്കൂടി മെച്ചപ്പെട്ടതും സൗകര്യപ്രദവുമാണ്. പക്ഷെ, ചില പ്രധാനപ്പെട്ട ആദ്യത്തേതുകള്‍ ഉണ്ടായ വര്‍ഷമാണിത്. എല്ലാത്തിനും ഒരു തുടക്കമുണ്ടാകും. ഇന്ന് ഞാന്‍ ഒരുപാട് ആസ്വദിക്കുന്ന പലതിന്റേയും തുടക്കം 2016 ലായിരുന്നു'' അഹാന പറയുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഞങ്ങളുടെ മുഖങ്ങളും ഹൃദയങ്ങളും എനിക്ക് കാണാം. കഴിഞ്ഞാഴ്ച മുഴുവനും ഈ നിമിഷങ്ങള്‍ക്കായി എന്റെ ഹാര്‍ഡ് ഡിസ്‌ക് പരതുമ്പോള്‍ എനിക്ക് വല്ലാത്തൊരു കൃതജ്ഞതയാണ് അനുഭവപ്പെട്ടത്. 2016 ല്‍ ആഗ്രഹിച്ച പലതും ഇന്ന് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഒരിക്കലും തിരിഞ്ഞുനോക്കരുതെന്നാണ് പറയുക, പക്ഷെ ഇത്രയും മനോഹരമായൊരു അനുഭൂതിയാണെങ്കില്‍ എന്തുകൊണ്ടായിക്കൂട?'' എന്നും അഹാന പറയുന്നു.
ഇന്ന് മലയാളത്തിലെ മുന്‍നിര ഛായാഗ്രാഹകനായ നിമിഷ് രവിയെ കണ്ടുമുട്ടിയതും തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതും അഹാന പോസ്റ്റില്‍ ഓര്‍ക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകന്‍ എന്ന ക്യാമറയില്‍ പകര്‍ത്തുവെന്നാണ് ഈ ചിത്രത്തിന് അഹാന നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
തന്റെ ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചതിന്റെ ഓര്‍മയും അഹാന പങ്കുവെക്കുന്നുണ്ട്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച 45000 രൂപയായിരുന്നു അത്. ആ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റായതിന് പിന്നാലെയെടുത്ത ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയുടെ ചിത്രീകരണത്തിന് അച്ഛന്‍ കൂട്ടുവന്ന ഓര്‍മയും താരം പങ്കുവെക്കുന്നുണ്ട്.