മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. തനിക്ക് നേരെ ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുന്ന പങ്കാളിയായ അനസിന്റെ വധ ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി താരം ലൈവില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ കൂടിയായ അഞ്ജലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ തലക്കെട്ടുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് വന്നിട്ടുള്ളത്. ലൈംഗികാതിക്രമ കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.
അതേസമയം, ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ വിവാദപരാമര്‍ശം.