Latest News

തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു; സദാചാര വാദികൾക്ക് എതിരെ നടി അഞ്ജലി അമീർ

Malayalilife
തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു; സദാചാര വാദികൾക്ക് എതിരെ നടി അഞ്ജലി അമീർ

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്.  എന്നാൽ ഇപ്പോൾ മോശം കമന്റിട്ട ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ്

 അഞ്ജലി പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു വ്യക്തി തുളയില്ലാത്ത വടയാണോ എന്നാണ് ചോദിച്ചത്. അതേ ഭാഷയിൽ അതിനുള്ള മറുപടി  തന്നെയാണ് അഞ്ജലി നൽകുന്നത്.   മനോഹരമായ ചിത്രങ്ങൾ സദാചാര വാദികൾക്ക് വേണ്ടി തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലി സമർപ്പിച്ചത്. എന്നാൽ പിന്നീട് അഞ്ജലി നൽകിയ ക്യാപ്‌ഷൻ താരം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 മമ്മൂട്ടിയുടെ പേരൻപിലൂടെ നായികയായും ശ്രദ്ധേയയായ താരം കൂടിയാണ് അഞ്ജലി. തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പറയുന്നതിന്റെയും ത്രില്ലിലാണ് ഇപ്പോൾ അഞ്ജലി.

Actress anjali ameer new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES